LiveTV

Live

National

ചൗക്കിദാര്‍ ചോര്‍ ഹെ; രാഹുൽ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു

പുതിയ സത്യവാങ്മൂലത്തിലാണ് മാപ്പ് അറിയിച്ചത്. 

 ചൗക്കിദാര്‍ ചോര്‍ ഹെ; രാഹുൽ ഗാന്ധി നിരുപാധികം മാപ്പ് പറഞ്ഞു

റഫാല്‍ ഇടപാടില്‍ കാവൽക്കാരൻ കള്ളൻ ആണെന്ന് സുപ്രിം കോടതി കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. പുതിയ സത്യവാങ്മൂലത്തിലാണ് മാപ്പ് അറിയിച്ചത്. പരാമര്‍ശത്തില്‍ കോടതിയെ ഉദ്ധരിച്ചത് തെറ്റാണ്.എന്നാല്‍ ഇത് മനപ്പൂര്‍വ്വമല്ല. മാപ്പ് അംഗീകരിച്ച് കോടതിയലക്ഷ്യ ഹരജിയിലെ തുടർ നടപടികൾ അവസാനിപ്പിക്കണം എന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്. നാളെ കേസ് സുപ്രിം കോടതി പരിഗണിക്കും.