LiveTV

Live

National

തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പിക്ക് തടയിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍

ഏറ്റവും വലിയ രാഷ്ട്രീയ സഖ്യത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പടും 

തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പിക്ക് തടയിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍

തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പിക്ക് തടയിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. ഏറ്റവും വലിയ രാഷ്ട്രീയ സഖ്യത്തെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പടും. ഫലം വന്നതിന് ശേഷം പരസ്പരം പിന്തുണയ്ക്കാൻ തയ്യാറാണെന്ന് കാണിച്ചുള്ള കത്ത് രാഷ്ട്രപതിക്കു കൈമാറും. മെയ് 21ന് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരാനും തീരുമാനിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അഞ്ച് ഘട്ടം പൂർത്തിയായപ്പോൾ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തലുകൾ. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങൾ ആരംഭിച്ചത്. പ്രതിപക്ഷ സഖ്യത്തെ തകർക്കാൻ ഏറ്റവും വലിയ ഒറ്റകക്ഷിയെ രാഷ്ട്രപതി സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നത് തടയാനാണ് നീക്കം. ഇതിനായി വോട്ടെടുപ്പ് പൂർത്തിയായാൽ ഉടൻ പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ രാഷ്ട്രപതിയെ കാണും. ഫലം വന്നാൽ പരസ്പരം പിന്തുണയ്ക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള 21 പ്രതിപക്ഷ പാർട്ടികളുടെ കത്ത് രാഷ്ട്രപതിക്ക് കൈമാറാനാണ് തീരുമാനം. വിശദമായ കൂടിയാലോചനകൾക്കായി മെയ് 21ന് പ്രതിപക്ഷപാർട്ടികളുടെ യോഗം ചേരും.

ഇത് സംബന്ധിച്ച് ഇന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ടി.ഡി.പി അധ്യക്ഷൻ ചന്ദ്രബാബുനായിഡുവും കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മണിപ്പൂരും ഗോവയിലും കർണാടകയിലും സർക്കാർ രൂപീകരണത്തിന് ഏറ്റവും വലിയ ഒറ്റകക്ഷിയെയോ ശേഷമുള്ള സഖ്യത്തെയോ ആണ് ക്ഷണിച്ചിരുന്നത്. 543 അംഗ ലോക്സഭയിൽ കേവല ഭൂരിപക്ഷത്തിന് 272 സീറ്റാണ് ആവശ്യം. 2014 ൽ 336 സീറ്റാണ് എൻ.ഡി.എ നേടിയത്.