LiveTV

Live

National

‘റോബര്‍ട്ട് വാദ്രയെ അഞ്ച് വര്‍ഷത്തിനകം അഴിക്കുള്ളിലാക്കും’

ഹരിയാനയിലെ പ്രചാരണപരിപാടിയില്‍ സംസാരിക്കവെയാണ് റോബര്‍ട് വാദ്രക്കെതിരെ മോദി രംഗത്ത് വന്നത്

‘റോബര്‍ട്ട് വാദ്രയെ അഞ്ച് വര്‍ഷത്തിനകം അഴിക്കുള്ളിലാക്കും’

കര്‍ഷകരെ ചൂഷണം ചെയ്ത പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട് വാദ്രയെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഴിക്കുള്ളിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കവെയാണ് റോബര്‍ട് വാദ്രക്കെതിരെ നരേന്ദ്രമോദി വിമര്‍ശമുന്നയിച്ചത്.

എല്ലാ മേഖലകളിലും പരാജയപ്പെട്ടത് കാരണമാണ് തന്റെ പേര് വലിച്ചിഴക്കുന്നതെന്നായിരുന്നു റോബര്‍ട്ട് വാദ്രയുടെ മറുപടി. തൊഴിലില്ലായ്മയും ദാരിദ്ര്യവും അടക്കമുള്ള വിഷയങ്ങളില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് തനിക്ക് നേരെ തിരിയുന്നത്. മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്‍റെ പേര് വലിച്ചിഴക്കുന്നതെന്നും വാദ്ര പറഞ്ഞു.

‘റോബര്‍ട്ട് വാദ്രയെ അഞ്ച് വര്‍ഷത്തിനകം അഴിക്കുള്ളിലാക്കും’

ഹരിയാനയിലെ പ്രചാരണപരിപാടിയില്‍ സംസാരിക്കവെയാണ് റോബര്‍ട് വാദ്രക്കെതിരെ മോദി രംഗത്ത് വന്നത്. അടുത്ത ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ പ്രചാരണവുമായി നേതാക്കള്‍ സജീവമായി. പ്രിയങ്ക ഗാന്ധിയും നരേന്ദ്രമോദിയും ഡല്‍ഹിയില്‍ പ്രചാരണത്തിനെത്തുകയുണ്ടായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും പ്രചാരണവുമായി മധ്യപ്രദേശിലായിരുന്നു.