LiveTV

Live

National

മോദി ആധുനിക കാലത്തെ ഔറംഗസേബാണെന്ന് കോണ്‍ഗ്രസ് നേതാവ്

വാരണാസിയില്‍ വന്നതിനുശേഷം നൂറുകണക്കിന് അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടതായി കണ്ടെന്നും അദ്ദേഹം പറഞ്ഞു 

മോദി ആധുനിക കാലത്തെ ഔറംഗസേബാണെന്ന് കോണ്‍ഗ്രസ് നേതാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി ആധുനിക കാലത്തെ ഔറംഗസേബാണെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം.മോദിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വാരണാസി നഗരത്തില്‍ ഇടനാഴി നിര്‍മിക്കുന്നതിന് നൂറുകണക്കിന് ക്ഷേത്രങ്ങള്‍ തകര്‍ത്തതെന്നും നിരുപം ആരോപിച്ചു.

‘’വരാണാസിയില്‍ വന്നതിനുശേഷം നൂറുകണക്കിന് അമ്പലങ്ങള്‍ തകര്‍ക്കപ്പെട്ടതായി കണ്ടു. ഭഗവാന്‍ വിശ്വനാഥനെ ദര്‍ശിക്കുന്നതിന് 550 രൂപ പുതുതായി ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 'പുതിയ തലമുറയുടെ ഔറംഗസേബാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് .ഔറംഗസേബിന്റെ ക്രൂരമായ ഭരണകാലത്തു പോലും ബനാറസിലെ ആളുകള്‍ സംരക്ഷിച്ച ക്ഷേത്രങ്ങള്‍ തകര്‍ക്കുന്നതില്‍ മോദി വിജയിച്ചിരിക്കുന്നു- നിരുപം പറഞ്ഞു. അമേത്തിയില്‍ സ്മൃതി ഇറാനി ദയനീയമായി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.