LiveTV

Live

National

വിശാല ഐക്യം; മമത-രാഹുല്‍ കൂടിക്കാഴ്ച്ചക്കൊരുങ്ങി ചന്ദ്രബാബു നായിഡു

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് രണ്ട് ദിവസം മുമ്പ് മെയ് 21നാണ് രാഹുലുമായി കൂടിക്കാഴ്ച്ച നടത്തുന്നത്

വിശാല ഐക്യം; മമത-രാഹുല്‍ കൂടിക്കാഴ്ച്ചക്കൊരുങ്ങി ചന്ദ്രബാബു നായിഡു

പൊതുതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്നതിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ലക്ഷ്യത്തിനായി മുന്നിട്ടിറങ്ങി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബംഗാളിൽ മമതയുമായി കൂടിക്കാഴ്ച്ച നടത്തുന്ന ചന്ദ്രബാബു നായിഡു, ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തും.

ഫോണി ദുരിതാശ്വാസ പ്രവർത്തനത്തിലുള്ള മമതയുമായി ബംഗാളിൽ കൂടിക്കാഴ്ച്ച നടത്തുന്ന ചന്ദ്രബാബു, ഖരകപൂരിലും കൊൽക്കത്തയിലും തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് രണ്ട് ദിവസം മുമ്പ് മെയ് 21നാണ് രാഹുലുമായി കൂടിക്കാഴ്ച്ച നടത്തുന്നത്.

വിശാല ഐക്യം; മമത-രാഹുല്‍ കൂടിക്കാഴ്ച്ചക്കൊരുങ്ങി ചന്ദ്രബാബു നായിഡു

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ മൂന്നാം കക്ഷി ചർച്ചകൾ പുരോഗമിക്കവേയാണ്, നായിഡുവിന്റെ ഇടപെടൽ. കോൺഗ്രസ്-ബി.ജെ.പി ഇതര സർക്കാർ എന്ന ആശയവുമായായിരുന്നു ചന്ദ്രശേഖർ റാവു പ്രാദേശിക നേതാക്കളെ പോയി കണ്ടത്. ഇതന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും റാവു ചർച്ച നടത്തിയിരുന്നു.

രാജ്യത്ത് കോൺഗ്രസിനെയോ ബി.ജെ.പിയേയോ കൂടാതെ ഒരു സഖ്യത്തിന് ഇപ്പോൾ സാധ്യതയില്ലെന്നാണ് ചന്ദ്രബാബു നായിഡു പറഞ്ഞത്. രാജ്യത്ത് ഒരിക്കൽ മാത്രമാണ് പ്രാദേശിക പാർട്ടികൾ നിർണായക ശക്തിയായ കേന്ദ്ര സർക്കാർ അധികാരത്തിൽ വന്നതെന്ന് പറഞ്ഞ നായിഡു, വരും കാലങ്ങളിൽ രൂപീകരിക്കാൻ പോകുന്ന ഏത് സഖ്യ സർക്കാറിലും കോൺഗ്രസിന്റെയോ ബി.ജെ.പിയുടെയോ സാന്നിധ്യമുണ്ടായിരിക്കുമെന്നും ചൂണ്ടിക്കാട്ടി.