LiveTV

Live

National

പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിമാനം അന്ന് ഞാന്‍ പരിശോധിച്ചതെന്തിന്? 

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പ്രധാനമന്ത്രിയുടെ വിമാനം പരിശോധിച്ചതിന് ഐ.എ.എസ് ഓഫീസര്‍ മുഹമ്മദ് മുഹസിനെ സസ്‌പെന്‍ഡ് ചെയ്തിനോട് സാദൃശ്യമുള്ള അനുഭവമാണ് ഉത്തര്‍പ്രദേശ് മുന്‍ ഡി.ജി.പി എ.എല്‍ ബാനര്‍ജിയുടേത്

പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിമാനം അന്ന് ഞാന്‍ പരിശോധിച്ചതെന്തിന്? 

ഒഡീഷയിലെ തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലയില്‍ ഇരിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ പരിശോധിച്ചെന്ന കുറ്റം ചുമത്തി മുഹമ്മദ് മുഹസിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്. സമ്പല്‍പൂരിലാണ് സംഭവം. സൈനിക വിഭാഗത്തിന്റെ പ്രത്യേക സുരക്ഷ ലഭിക്കുന്നവരെ പരിശോധിക്കാന്‍ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചെന്ന പേരിലാണ് 1996 ബാച്ചിലെ കര്‍ണാടക കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുന്നത്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പിന്നീട് സസ്‌പെന്‍ഷന്‍ തടഞ്ഞുവെച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അത് തള്ളിക്കളയുകയും മുഹസിനെതിരെ കേസെടുക്കുകയും ചെയ്തു.

മുഹസിന്റെ അനുഭവം പണ്ട് രാജീവ് ഗാന്ധി കാലത്ത് സംഭവിച്ച എ.എല്‍ ബാനര്‍ജിയുടേതുമായി ചേര്‍ത്തുവെക്കാവുന്നതാണ്. ഉത്തര്‍പ്രദേശിലെ ഖൊരക്പൂരില്‍ സൂപ്രണ്ട് ഓഫ് പൊലീസ് സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കെയാണ്, 1985 ഫെബ്രുവരിയില്‍ അദ്ദേഹം പ്രധാനമന്ത്രി രാജീവ് ഗാന്ധി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന വിമാനം പരിശോധിക്കാനിടയാവുന്നത്. അങ്ങനെയായിട്ട് പോലും, ഉത്തര്‍പ്രദേശ് ഡി.ജി.പിയായി പ്രൊമോഷന്‍ ലഭിച്ചതിന് ശേഷം തന്നെയായിരുന്നു അദ്ദേഹം ജോലിയില്‍ നിന്ന് വിരമിച്ചത്.

പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിമാനം അന്ന് ഞാന്‍ പരിശോധിച്ചതെന്തിന്? 

അന്ന് യഥാര്‍ഥത്തില്‍ സംഭവിച്ചതിനെ കുറിച്ച് എ.എല്‍ ബാനര്‍ജി പറയുന്നതിങ്ങനെയാണ്:

1985 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആ സമയത്താണ് ഞാന്‍ ഖൊരക്പൂറില്‍ പൊലീസ് സൂപ്രണ്ടായി നിയമിക്കപ്പെടുന്നത്. ബി.ബി.സി 'വൈല്‍ഡ് വെസ്റ്റ്' എന്ന് വിശേഷിപ്പിച്ച സ്ഥലമാണത്. പരിശീലനമുള്‍പ്പെടെ കഷ്ടിച്ച് അഞ്ച് വര്‍ഷം ഞാനവിടെയുണ്ടായിരുന്നു. മൂന്ന് എം.പിമാരും 15 എം.എല്‍.എമാരും സ്വന്തമായുണ്ടായിരുന്ന മണ്ഡലമായിരുന്നു ഖൊരക്പൂര്‍.

ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തും മറ്റും പൊലീസ് സേനയുടെ നേതൃത്വത്തിലുള്ള പരിശീലന പ്രവര്‍ത്തനങ്ങള്‍ വലിയൊരു അനുഭവമായിരുന്നു. 1982 ലെ ഗ്രാമസഭ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാന്‍ അതെന്നെ സഹായിച്ചു. അതുകൊണ്ടുതന്നെ പൊലീസ് സുരക്ഷാസേനയെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയെന്നത് എന്നെ സംബന്ധിച്ച് വലിയൊരു കാര്യമായിരുന്നില്ല.

പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിമാനം അന്ന് ഞാന്‍ പരിശോധിച്ചതെന്തിന്? 

1984 ഡിസംബറില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്തെ സേവനത്തിലൂടെ വിശിഷ്ട വ്യക്തികളെ കൈകാര്യം ചെയ്യാനും, ക്രമസമാധാന പാലനം നടത്താനും തെരഞ്ഞെടുപ്പ് സംബന്ധിമായ മറ്റു കാര്യങ്ങള്‍ കൈകാര്യം ചെയ്യാനും ഞാന്‍ പഠിച്ചിരുന്നു. പക്ഷെ പ്രധാനമന്ത്രിയെപ്പോലെ അതിവിശിഷ്ട വ്യക്തികളെ സംരക്ഷിക്കേണ്ട അവസരം എനിക്ക് ലഭിച്ചിരുന്നില്ല. മറ്റുള്ള അതിഥികളെ പരിപാലിക്കുന്നതില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് പ്രധാനമന്ത്രിയെപ്പോലെ വിശിഷ്ട വ്യക്തികളെ പരിപാലിക്കുന്ന വിധം. ഭാഗ്യമെന്ന് പറയട്ടെ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാനമന്ത്രി ഖരക്പൂറില്‍ സന്ദര്‍ശനം ആഹ്വാനം ചെയ്തിരുന്നു.

മുന്‍ഗണന അനുസരിച്ചാണ് തെരഞ്ഞെടുപ്പ് സമയത്ത് വിശിഷ്ട വ്യക്തികളുടെ സന്ദര്‍ശനം ക്രമീകരിക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനാണ് ഏറ്റവും പ്രാധാന്യം. വലിയ സുരക്ഷാ സന്നാഹങ്ങളും മറ്റും ഒരുക്കിയിട്ടുണ്ടാവും. ഒരു തരത്തിലുള്ള തടസങ്ങളുമില്ലാത്ത രീതിയില്‍ സുരക്ഷ ഉറപ്പ് വരുത്തും.

പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിമാനം അന്ന് ഞാന്‍ പരിശോധിച്ചതെന്തിന്? 

ഓരോ ഉദ്യോഗസ്ഥര്‍ക്കും ഓരോ ചുമതല ഏല്‍പ്പിച്ചിട്ടുണ്ടാവും. അത് കൃത്യമായി നടപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. എല്ലാ വിവരങ്ങളും ബ്ലു ബുക്കില്‍ രേഖപ്പെടുത്തും. പ്രത്യേക സംരക്ഷണ ചുമതല ഏര്‍പ്പെടുത്തിയതിന് ശേഷം വീണ്ടും എല്ലായിടവും പരിശോധിച്ച് പ്രധാനമന്ത്രിയുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തും.

രാജ്യത്തെ നടുക്കിയ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം നടന്ന കാലയളവായതിനാല്‍ പ്രധാനമന്ത്രിക്ക് വേണ്ടിയുള്ള സുരക്ഷാ ക്രമങ്ങള്‍ ഒന്നുകൂടെ ശക്തമായിരുന്നു. പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെയും പരിസര പ്രദേശങ്ങളുടെയും സംരക്ഷണച്ചുമതല സംസ്ഥാന പൊലീസ് സേനക്ക് കീഴിലായിരുന്നു. പ്രാദേശിക പൊലീസ് സേനക്ക് ഈ സുരക്ഷ സന്നാഹങ്ങളുമായി യാതൊരു ബന്ധവുമില്ലായിരുന്നു.

പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിമാനം അന്ന് ഞാന്‍ പരിശോധിച്ചതെന്തിന്? 

ഫെബ്രുവരി ആദ്യവാരത്തില്‍ പ്രധാനമന്ത്രി വ്യോമമാര്‍ഗത്തില്‍ ഗുജറാത്തിലും അവിടെ നിന്ന് ഹെലികോപ്റ്റര്‍ വഴി ബാസ്തിയിലുമെത്തി ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നായിരുന്നു പദ്ധതി. അതിന് ശേഷം ഖൊരക്പൂരിലേക്കും ജയ്പൂരിലേക്കും യാത്ര തിരിക്കും.

വ്യോമസേനയുമായി ബന്ധപ്പെട്ട ചുമതലകളായിരുന്നു എനിക്ക് ലഭിച്ചിരുന്നത്. വിമാനമിറങ്ങുന്ന സ്ഥലവും പരിസരവും സുരക്ഷിതമാക്കുക, അനുവദിച്ചിരിക്കുന്ന വഴിയല്ലാതെ സ്ഥലത്തേക്ക് പ്രവേശിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തുക, വിമാനം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുക തുടങ്ങിയവയായിരുന്നു എന്റെ ചുമതലയില്‍ ഉള്‍പ്പെട്ടിരുന്നത്.

എന്റെ പരിധിയില്‍ വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാനുള്ള ഉത്തരവാദിത്തവും എനിക്കായിരുന്നു. മാത്രമല്ല, രഹസ്യാന്വേഷണ വിഭാഗവും, പൊലീസിന്റെ പ്രത്യേക വിഭാഗവുമായി ചേര്‍ന്ന് നിര്‍വഹിച്ചിരുന്ന ചുമതലകള്‍ ഉദ്യോഗസ്ഥര്‍ക്ക് വിഭജിച്ച് നല്‍കി, പ്രദേശം മുഴുവന്‍ സൂക്ഷ്മ പരിശോധന വിധേയമാക്കണമായിരുന്നു. ഒരു ദിവസം മുമ്പ് തന്നെ എല്ലാ പഴുതുകളുമടച്ച് പരിശീലനം നടത്തി പൂര്‍ണ്ണ സുരക്ഷ ഉറപ്പ് വരുത്തി. ഫെബ്രുവരി 11ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി സ്ഥലത്തെത്തുകയും ഹെലികോപ്റ്ററില്‍ ബാസ്തിയിലേക്ക് പോവുകയും ചെയ്തു.

പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിമാനം അന്ന് ഞാന്‍ പരിശോധിച്ചതെന്തിന്? 

പ്രധാനമന്ത്രി എത്തിയ സമയത്ത് ഞാനായിരുന്നു ആ വിമാനത്താവളത്തിലെ ഏറ്റവും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍. പരിസര പ്രദേശങ്ങളും അവിടെയുള്ള വാഹനങ്ങളും പരിശോധിച്ച ശേഷം ഞാന്‍ റണ്‍വേയിലെത്തി. അഞ്ച് പൊലീസുകാര്‍ കൈത്തോക്കുകളുമായി രാജീവ് ഗാന്ധിയുടെ വിമാനത്തിന് സുരക്ഷയേര്‍പ്പെടുത്തിയിരുന്നു. ഒരു വ്യോമസേനാ ഉദ്യോഗസ്ഥനും എന്നോടൊപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രിയുടെ വിമാനം പരിശോധിച്ചിട്ടില്ലെന്ന കാര്യം പെട്ടെന്നാണ് ഓര്‍മ വന്നത്. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് പരിശോധനക്കായി കൂടെ വരാന്‍ ഞാന്‍ ആവശ്യപ്പെട്ടെങ്കിലും പരിശോധിക്കണോ എന്നൊരു സംശയം പ്രകടിപ്പിച്ച് അദ്ദേഹം മാറിനിന്നു. തുടര്‍ന്ന് സ്റ്റേഷന്‍ കമാന്ററുമായി ബന്ധപ്പെട്ട് അനുമതി വാങ്ങിയതിന് ശേഷം ഞങ്ങള്‍ പരിശോധന തുടങ്ങി.

അനുചിതമായി എനിക്കൊന്നും തോന്നിയില്ല. ഞങ്ങള്‍ പൈലറ്റുമാരുടെ മുറി മുതല്‍ ഏറ്റവും പുറകുവശം വരെ പരിശോധന നടത്തി. ഒരു പ്രത്യേക രീതിയിലുള്ള വിമാനമായിരുന്നു അത്. ഒരു ക്യാബിനും ഒരു പ്രസ്സ് ഏരിയയുമടങ്ങിയ വിമാനത്തില്‍ പ്രധാനമന്ത്രിക്ക് വേണ്ടി ഒരു പ്രത്യേക സീറ്റുണ്ടായിരുന്നു.

വിമാനത്തില്‍ സംശയാസ്പദമായി ഒന്നും കാണാന്‍ സാധിച്ചില്ല. പരിശോധനക്ക് ശേഷം ഞങ്ങള്‍ തിരിച്ച് റണ്‍വേയിലെത്തി. പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ഒരു വിമാനത്തില്‍ വൈകുന്നേരം പ്രധാനമന്ത്രി യാത്ര തിരിച്ചു.

വിവര്‍ത്തനം: അഞ്ജു ബേബി പൗലോസ്