LiveTV

Live

National

കളം മാറ്റി കമ്പ്യൂട്ടര്‍ ബാബ; ദിഗ്‍വിജയ് സിംഗിനായി യാഗം നടത്തി

ഭോപ്പാലില്‍ വീടുകള്‍ കയറി ദിഗ്‌വിജയിന് വോട്ട് തേടാന്‍ നൂറ് കണക്കിന് സന്യാസിമാരെയും ബാബ ചുമതലപ്പെടുത്തിയിട്ടുണ്ട്

കളം മാറ്റി കമ്പ്യൂട്ടര്‍ ബാബ; ദിഗ്‍വിജയ് സിംഗിനായി യാഗം നടത്തി

ബി.ജെ.പി സഹയാത്രികനായിരുന്ന മധ്യപ്രദേശിലെ കംപ്യൂട്ടര്‍ ബാബ ഇക്കുറി കോണ്‍ഗ്രസിനൊപ്പമാണ്. ഭോപ്പാലില്‍ മത്സരിക്കുന്ന ദിഗ്‌വിജയ് സിംഗ് ഒരു ലക്ഷം വോട്ടിന് വിജയിക്കുമെന്ന് പറഞ്ഞ ബാബ, മോദിക്കും പ്രഗ്യാസിംഗിനുമെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിച്ചു.

ശിവരാജ്സിംഗ് ചൌഹാന്‍ മുഖ്യമന്ത്രിയായിരിക്കെ കാബിനറ്റ് പദവിയുണ്ടായിരുന്ന കംപ്യൂട്ടര്‍ ബാബയാണ് കോണ്‍ഗ്രസിന് വേണ്ടി രംഗത്തുവന്നത്. ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്‍വിജയ് സിംഗിന്‍റെ വിജയത്തിനായി യാഗം നടത്താനും ബാബ തയ്യാറായി.

കളം മാറ്റി കമ്പ്യൂട്ടര്‍ ബാബ; ദിഗ്‍വിജയ് സിംഗിനായി യാഗം നടത്തി

ദിഗ്‍വിജയ് സിംഗ് ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് പ്രവചിച്ച ബാബ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാസിംഗിനെതിരെ രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു. ഭീകരവാദക്കേസിലും കൊലക്കേസിലും പ്രതിയായ പ്രഗ്യ സന്യാസിയല്ലെന്ന് പറഞ്ഞ ബാബ, നരേന്ദ്രമോദിയെയും വെറുതെ വിട്ടില്ല.

ദിഗ്‌വിജയിന്‍റെ വിജയത്തിനായുള്ള യാഗത്തില്‍ ആയിരത്തിലധികം സന്യാസിമാരാണ് പങ്കെടുത്തത്. ഭോപ്പാലില്‍ വീടുകള്‍ കയറി ദിഗ്‌വിജയിന് വോട്ട് തേടാന്‍ നൂറ് കണക്കിന് സന്യാസിമാരെയും ബാബ ചുമതലപ്പെടുത്തിയിട്ടുണ്ട്.