LiveTV

Live

National

ചീഫ് ജസ്റ്റിസിനെതിരായ തന്റെ കേസ് തള്ളിയതിന്റെ കാരണം അറിയണമെന്ന് പരാതിക്കാരി

പരാതിയില്‍ കഴമ്പില്ല എന്ന കണ്ടത്തലില്‍ എത്തിച്ചേര്‍ന്നത് എങ്ങനെ എന്നും യുവതി ചോദിക്കുന്നു

ചീഫ് ജസ്റ്റിസിനെതിരായ തന്റെ കേസ് തള്ളിയതിന്റെ കാരണം അറിയണമെന്ന് പരാതിക്കാരി

ചീഫ് ജസ്റ്റിസിന് എതിരായ പീഡനപരാതിയുടെ അന്വേഷണ റിപ്പോർട്ടിന്‍റെ പകര്‍പ്പ് കൈമാറണം എന്ന് പരാതിക്കാരി. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിക്ക് യുവതി കത്ത് നൽകി. റിപ്പോര്‍ട്ട് കൈമാറില്ലെന്ന് ആഭ്യന്തര അന്വേഷണ സമിതി നേരത്തെ അറിയിച്ചിരുന്നു.

ജസ്റ്റിസ് എസ് ബോബ്ഡെ അധ്യക്ഷനായ ആഭ്യന്തര അന്വേഷണ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതിയുടെ പരാതി തള്ളിയത്. പരാതിയില്‍ കഴിമ്പില്ല എന്ന് ഒരു സമതി കണ്ടത്തി എന്ന് മാത്രമാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ പുറത്ത് വിട്ട വിവരം. ഈ സാഹചര്യത്തിലാണ് പരാതിക്കാരിയുടെ കത്ത്.

തന്‍റെ പരാതി തള്ളിയതിന്റെ കാരണം അറിയണം. കഴമ്പില്ല എന്ന കണ്ടത്തലില്‍ എത്തിച്ചേര്‍ന്നത് എങ്ങനെ എന്നും യുവതി ചോദിക്കുന്നു. ആഭ്യന്തര അന്വേഷണ സമിതി തയ്യാറാക്കിയ റിപ്പോർട്ടിന്റെ പകര്‍പ്പ് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് പരാതിക്കാരി കത്തില്‍ വ്യക്തമാക്കി.

വിഷയത്തില്‍ ഇന്ന് രാവിലെയാണ് സുപ്രീം കോടതിക്ക് പുറത്ത് പ്രതിഷേധം അരങ്ങേറിയത്. അഭിഭാഷകരും സാമൂഹ്യപ്രവര്‍ത്തരും അടക്കം 300റോളം വനിതകള്‍ വാട്ട്സാപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ഇവരെ പോലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിന്‍റെ പശ്ചാതലത്തില്‍ സുപ്രീം കോടതി പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.