LiveTV

Live

National

50 ശതമാനത്തോളം ന്യൂനപക്ഷ വോട്ടര്‍മാരുള്ള ഡയമണ്ട് ഹാര്‍ബറില്‍ ഇന്നേവരെ ഒരു ന്യൂനപക്ഷ പ്രതിനിധി ഉണ്ടായിട്ടില്ല

ഒരു കാലത്ത് സി.പി.എമ്മിന്റെ ഉറച്ച കോട്ടയായിരുന്ന ഈ തീരദേശ മണ്ഡലത്തെയാണ് ജ്യോതിര്‍മയി ബസുവും അമല്‍ദത്തയും സമിക് ലാഹരിയും വര്‍ഷങ്ങളോളം പ്രതിനിധികരിച്ചിരുന്നത്. 

 50 ശതമാനത്തോളം ന്യൂനപക്ഷ വോട്ടര്‍മാരുള്ള ഡയമണ്ട് ഹാര്‍ബറില്‍ ഇന്നേവരെ ഒരു ന്യൂനപക്ഷ പ്രതിനിധി ഉണ്ടായിട്ടില്ല

ഏതാണ്ട് അമ്പത് ശതമാനത്തോളം ന്യൂനപക്ഷ വോട്ടര്‍മാരുള്ള മണ്ഡലമാണ് പശ്ചിമബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍. എന്നാലിന്നേ വരെ ഒരു ന്യൂനപക്ഷ പ്രതിനിധി ഡയമണ്ട് ഹാര്‍ബറിന് ഉണ്ടായിട്ടില്ല. ഒരു കാലത്ത് സി.പി.എമ്മിന്റെ ഉറച്ച കോട്ടയായിരുന്ന ഈ തീരദേശ മണ്ഡലത്തെയാണ് ജ്യോതിര്‍മയി ബസുവും അമല്‍ദത്തയും സമിക് ലാഹരിയും വര്‍ഷങ്ങളോളം പ്രതിനിധികരിച്ചിരുന്നത്. നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനും മമതാ ബാനര്‍ജിയുടെ സഹോദര പുത്രനുമായ അഭിഷേക് ബാനര്‍ജിയാണ് പ്രതിനിധി.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അടുത്ത മേധാവിയായി വളരുന്ന അഭിഷേക് ബാനര്‍ജിയ്ക്കായി മമത കണ്ടെത്തിയ മണ്ഡലമാണ് ഡയമണ്ട് ഹാര്‍ബര്‍. ന്യൂനപക്ഷ വോട്ടുകളുടെ നിര്‍ലോഭമായ പിന്തുണയാണ് ലക്ഷ്യം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരാളികളെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പോലും പക്ഷേ തൃണമൂല്‍ അനുവദിച്ചില്ല. അതിന്റെ പ്രതിഷേധം മണ്ഡലത്തിലുടനീളമുണ്ട്. അതുകൊണ്ട് തന്നെ തൃണമൂലിലെ കായികമായി നേരിടാന്‍ പോലും തയ്യാറായി വന്നിരിക്കുന്ന ബി.ജെ.പിയുടെ സാന്നിധ്യം ഡയമണ്ട് ഹാര്‍ബറില്‍ ഇക്കുറി പ്രധാനമാണ്. രണ്ട് മാസം മുമ്പ് വരെ തെക്കേ ദിനാശ്പൂര്‍ ജില്ലിയിലെ ഡി.സി.സി അധ്യക്ഷനായിരുന്ന നീലാഞ്ജന്‍ റോയിയാണ് ബി.ജെ.പിയുടെ ഇവിടത്തെ സ്ഥാനാര്‍ഥി. പണമൊഴുക്കിയുള്ള പ്രചരണത്തില്‍ ഈ മണ്ഡലത്തില്‍ ആവേശം സൃഷ്ടിച്ച് നീലാഞ്ജന്‍ റോയിയുണ്ട്. ന്യൂനപക്ഷ വിരുദ്ധ വോട്ടുകളുടെ ഏകീകരണമാണ് ബി.ജെ.പിയുടെ ലക്ഷ്യം.

പഴയ ശക്തി തിരിച്ച് പിടിക്കാനാവില്ല എന്ന് സി.പി.എമ്മിന് ഇക്കുറിയറിയാം. എന്നാല്‍ ഡയലാസിസ് രോഗികുളടെ പ്രാദേശിക ജനകീയ ഡോക്ടറായ ഡോ. ഫുഹാദ് ഹാലിമിനെ മുന്‍നിര്‍ത്തി വിശ്വാസ്യത തിരികെ പിടിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. പശ്ചിമബംഗാളിലെ ആദ്യ ഇടത്‌സര്‍ക്കാരില്‍ നിയമമന്ത്രിയും പിന്നീട് ആറു തവണ പശ്ചിമബംഗാള്‍ സ്പീക്കറുമായിരുന്ന ഹാഷിം അബ്ദുള്‍ ഹാലിമിന്റെ മകനാണ് ഡോ.ഹാലിമിന് ഈ തിരഞ്ഞെടുപ്പിലെ ചുമതല ഇടത്പക്ഷത്തിന്റെ വോട്ടര്‍ അടിത്തറ വീണ്ടും ഭദ്രമാക്കുന്ന എന്നതാണ്.