LiveTV

Live

National

മോദിക്ക് സമനില തെറ്റിയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍

ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടായിരുന്നു രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് മോദിയുടെ ആക്ഷേപം

മോദിക്ക് സമനില തെറ്റിയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി നമ്പര്‍ വണ്‍ അഴിമതിക്കാരനാണെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ രംഗത്തെത്തി. കാലങ്ങള്‍ക്കു മുമ്പ് മരിച്ചു പോയ രാജീവ് ഗാന്ധിയെ കുറിച്ച് ഇപ്പോള്‍ പറയണമെങ്കില്‍ മോദിക്ക് സമനില തെറ്റിയിട്ടുണ്ടന്ന് ഭൂപേഷ് ബാഗല്‍ പറഞ്ഞു. മോദി തന്നെ പറഞ്ഞിട്ടുണ്ട് ദിവസവും മൂന്നോ നാലോ മണിക്കൂർ മാത്രമാണ് അദ്ദേഹം ഉറങ്ങുന്നതെന്ന്. ഇതിന്റെ ഭാഗമായാവാം സമനില തെറ്റിയതെന്നും അടിയന്തരമായി അദ്ദേഹത്തെ ഡോക്ടറെ കാണിക്കണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

‘മിസ്റ്റര്‍ ക്ലീന്‍’ എന്ന് വിശേഷിപ്പിക്കാറുള്ള താങ്കളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടായിരുണെന്ന് ഉത്തര്‍പ്രദേശില്‍ ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞിരുന്നു. ബൊഫോഴ്‌സ് കേസിനെക്കുറിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. തോക്കുകള്‍ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയില്‍ നിന്നും രാജീവ് ഗാന്ധി കമ്മീഷന്‍ കൈപ്പറ്റിയെന്നായിരുന്നു ബോഫോര്‍സ് കേസിലെ ആരോപണം. എന്നാല്‍ രാജീവ് ഗാന്ധി അഴിമതി നടത്തിയതിന് തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. മോദിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ചിദംബരവും രംഗത്തെത്തിരുന്നു.