LiveTV

Live

National

യു.പി.എ കാലത്ത് ഒരു ലക്ഷം കോടി രൂപയുടെ കരാർ ലഭിച്ചു;  രാഹുൽ ഗാന്ധിക്കെതിരെ റിലയൻസ് 

യു.പി.എ സർക്കാരിന്റെ കാലത്ത് തങ്ങൾക്ക് ഒരു ലക്ഷം കോടി രൂപയുടെ കരാർ ലഭിച്ചെന്നും അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ് വെളിപ്പെടുത്തി. 

യു.പി.എ കാലത്ത് ഒരു ലക്ഷം കോടി രൂപയുടെ കരാർ ലഭിച്ചു;  രാഹുൽ ഗാന്ധിക്കെതിരെ റിലയൻസ് 

യു.പി.എയുടെ കാലത്ത് ഒരു ലക്ഷം കോടി രൂപയുടെ കരാർ ലഭിച്ചു രാഹുൽ ഗാന്ധിക്കെതിരെ റിലയൻസ് ഗ്രൂപ്പ്. രാഹുല്‍ ഗാന്ധി അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിക്കുകയാണെന്ന് പറഞ്ഞ് റിലയന്‍സ് ഗ്രൂപ്പ് രംഗത്തെത്തി. യു.പി.എ സർക്കാരിന്റെ കാലത്ത് തങ്ങൾക്ക് ഒരു ലക്ഷം കോടി രൂപയുടെ കരാർ ലഭിച്ചെന്ന് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഗ്രൂപ്പ് വെളിപ്പെടുത്തി.

അനിൽ അംബാനി ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താവാണെന്നും വഞ്ചനാത്മകമായ വ്യവസായിയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. അനിൽ അംബാനി, മെഹുൽ ചോക്‌സി, വിജയ് മല്ല്യ, നീരവ് മോദി എന്നിവരെ സത്യസന്ധരുടെ ഗണത്തിൽപ്പെടുത്താൻ എനിക്കാവില്ലെന്നും രാഹുല്‍ പറഞ്ഞു.

യു.പി.എ കാലത്ത് ഒരു ലക്ഷം കോടി രൂപയുടെ കരാർ ലഭിച്ചു;  രാഹുൽ ഗാന്ധിക്കെതിരെ റിലയൻസ് 

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം രാഹുൽ ഗാന്ധി അനിൽ അംബാനിക്കെതിരായി സംസാരിച്ചിരുന്നു. റഫാല്‍ കരാറുമായി ബന്ധപ്പെട്ടുള്ള അഴിമതി ആരോപണത്തിലാണ് രാഹുൽ അംബാനിയെ ഏറ്റവും കൂടുതൽ ആക്രമിക്കുന്നത്. രാജ്യത്തെ നല്ല ബിസിനസുകാരുടെ പേര് കളയുകയാണ് അനിൽ അംബാനി ചെയ്യുന്നതെന്നും രാഹുൽ പറഞ്ഞു. വൈദ്യുതി, ടെലികോം, റോഡുകൾ, മെട്രോ എന്നിങ്ങനെയുള്ള വികസന പദ്ധതികൾക്ക് വേണ്ടിയാണ് റിലയൻസ് ഗ്രൂപ്പിന് കോൺഗ്രസ് സർക്കാരിൽ നിന്നും കരാറുകൾ ലഭിച്ചത്. യു.പി.എ കാലഘട്ടത്തിൽ കരാറുകൾ നൽകിക്കൊണ്ട് ഒരു വഞ്ചകനായ ‘ക്രോണി ക്യാപിറ്റലിസ്റ്റി’നെ സഹായിക്കുക ആയിരുന്നോ എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും റിലയൻസ് ഗ്രൂപ്പ് പറഞ്ഞു.