LiveTV

Live

National

അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്; അമേഠിയും റായ്ബറേലിയും പോളിങ് ബൂത്തിലേക്ക്

ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലേക്കാണ് പോളിങ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,സോണിയാ ഗാന്ധി, കേന്ദ്ര മന്ത്രി രാജ്നാഥ്സിങ് എന്നിവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍ 

അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്; അമേഠിയും റായ്ബറേലിയും പോളിങ് ബൂത്തിലേക്ക്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന് . ഏഴ് സംസ്ഥാനങ്ങളിലായി 51 മണ്ഡലങ്ങളിലേക്കാണ് പോളിങ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി,സോണിയാ ഗാന്ധി, കേന്ദ്ര മന്ത്രി രാജ്നാഥ്സിങ് എന്നിവരാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍. അഞ്ചാ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നതില്‍ കൂടുതല്‍ മണ്ഡലങ്ങള്‍ ഉത്തര്‍പ്രദേശിലാണ്.14 എണ്ണം.

രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും മത്സരിക്കുന്ന അമേഠിയും സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയും രാജ്നാഥ് സിങ് മത്സരിക്കുന്ന ലക്നൌവുമടക്കം ശ്രദ്ധേയമായ നിരവധി മണ്ഡലങ്ങളിതിലുൾപ്പെടും. ബീഹാറില്‍ അഞ്ച് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് . ഹാജിപൂരില്‍ എന്‍‍.ഡി.എ ഘടകകക്ഷി ലോക ജന്‍ ശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാനും ഈസ്റ്റ് ചമ്പാരയില്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ സിങും ജനവിധി തേടും . രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് കേന്ദ്രന്ത്രി രാജ്യവര്‍ധന്‍ റാത്തോഡും മത്സരിക്കുന്നുണ്ട്. 12 മണ്ഡലങ്ങള്‍ കൂടി പോളിങ് ബൂത്തില്‍ എത്തുന്നതോടെ രാജസ്ഥാനിലെ വോട്ടെടുപ്പ് പൂര്‍ത്തിയാകും.

പശ്ചിമബംഗാളിലെ 8ഉം മധ്യപ്രദേശിലെ 7ഉം, മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.‌ അടുത്ത രണ്ട് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലാണ് ദേശീയ നേതാക്കളുടെ ഇന്നത്തെ പ്രചാരണം.