LiveTV

Live

National

അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ വിവിധ ഇടങ്ങളില്‍ അക്രമം; പുല്‍വാമയില്‍ പോളിങ് ബൂത്തിലേക്ക് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു

ബംഗാളില്‍ ബി.ജെ.പി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു 

 അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ വിവിധ ഇടങ്ങളില്‍ അക്രമം; പുല്‍വാമയില്‍ പോളിങ് ബൂത്തിലേക്ക് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ വിവിധ ഇടങ്ങളില്‍ അക്രമം. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പോളിങ് ബൂത്തിലേക്ക് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു. ബംഗാളില്‍ ബിജെപി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.

 അഞ്ചാംഘട്ട വോട്ടെടുപ്പിനിടെ വിവിധ ഇടങ്ങളില്‍ അക്രമം; പുല്‍വാമയില്‍ പോളിങ് ബൂത്തിലേക്ക് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു

പുല്‍വാമയിലുള്ള റോഹ്മൂ ബൂത്തിലേക്കാണ് ഭീകരര്‍ ബോംബെറിഞ്ഞത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമണം നടന്നതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നടക്കുന്നിടങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായാണ് പോളിങ് സ്റ്റേഷന് നേരെ ഭീകരര്‍ ആക്രമണം നടക്കുന്നത്. ബംഗാളില്‍ വിവിധയിടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. തങ്ങള്‍ക്ക് പിന്തുണ് പ്രഖ്യാപിക്കാത്തവരെ തൃണമൂല്‍ കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. തനിക്ക് നേരെ ആക്രമണം നടന്നതായി ബാരാക്ക്പൂര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അര്‍ജുന്ന‍ സിങ് പറഞ്ഞു. അതേസമയം അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടുത്തം നടന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.

ബീഹാര്‍ ചപ്രയിലെ ബൂത്ത് നമ്പര്‍ 131 ല്‍ വോട്ടിങ്ങിനിടെ വോട്ടിങ് യന്ത്രം അടിച്ച് തകര്‍ത്തു. അക്രമം നടത്തിയ രഞ്ജിത്ത് പാസ്വാന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിവിധയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കേടായതിനെ തുടര്‍ന്ന് വോട്ടിങ് തടസപ്പെട്ടു. ഉത്തര്‍പ്രദേശിലെ അമേഠി അടക്കമുള്ള മണ്ഡലങ്ങളിലും ബംഗാള്‍, മധ്യപ്രദേശ് എന്നിവടങ്ങളിലുമാണ് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായത്.