LiveTV

Live

National

സി.ബി.എസ്.ഇ പത്താം തരം ഫലം പ്രഖ്യാപിച്ചു; ഉയര്‍ന്ന മാര്‍ക്ക് നേടിയവരില്‍ മലയാളിയും

500ല്‍ 499 മാര്‍ക്ക് നേടിയ 13 പേരില്‍ ഒരാള്‍ പാലക്കാട് കൊപ്പം സ്വദേശി ഭാവന ശിവദാസ്

സി.ബി.എസ്.ഇ പത്താം തരം ഫലം പ്രഖ്യാപിച്ചു; ഉയര്‍ന്ന മാര്‍ക്ക് നേടിയവരില്‍ മലയാളിയും

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 91.10 ആണ് വിജയശതമാനം. 99.85 ശതമാനവുമായി തിരുവനന്തപുരം മേഖലയാണ് വിജയശതമാനത്തില്‍ മുന്നില്‍. ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള മേഖലയും തിരുവന്തപുരമാണ്.

സി.ബി.എസ്.ഇ പത്താം തരം ഫലം പ്രഖ്യാപിച്ചു; ഉയര്‍ന്ന മാര്‍ക്ക് നേടിയവരില്‍ മലയാളിയും

500ല്‍ 499 മാര്‍ക്ക് നേടിയ 13 പേരില്‍ ഒരാള്‍ മലയാളിയാണ്. പാലക്കാട് കൊപ്പം സ്വദേശി ഭാവന ശിവദാസനാണ് ഈ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ വർഷം 86.70 ശതമാനമായിരുന്നു. സി.ബി.എസ്.ഇ വിജയ ശതമാനം. 4.40 വർദ്ധനവാണ് ഇത്തവണ വിജയ ശതമാനത്തിൽ ഉണ്ടായിരിക്കുന്നത്.

ഭിന്നശേഷി വിദ്യാർഥികളുടെ വിജയശതമാനവും ഇത്തവണ സി.ബി.എസ്.ഇ പ്രത്യേകം പുറത്ത് വിട്ടു. ഇതിൽ ആദ്യ മൂന്ന് റാങ്കുകൾ നേടിയിരിക്കുന്നതും മലയാളികളാണ്.

സി.ബി.എസ്.ഇ ഫലം അറിയാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

http://cbseresults.nic.in/class10/class10th19.htm