LiveTV

Live

National

‘ആ 56 ഇഞ്ചുകാരന്‍ ബോക്സര്‍ ആദ്യം തന്നെ പരിശീലകനായ അദ്വാനിയെ ഇടിച്ചിട്ടു’; ചിരി പടര്‍ത്തി രാഹുലിന്റെ പ്രസംഗം

2008 ഒളിമ്പിക്സിൽ നാല് ബോക്സർമാരെ ബീജീങ്ങിലേക്ക് അയച്ച നാടായ ഭിവാനിയിലായിരുന്നു രാഹുലിന്റെ പ്രസംഗം

‘ആ 56 ഇഞ്ചുകാരന്‍ ബോക്സര്‍ ആദ്യം തന്നെ പരിശീലകനായ അദ്വാനിയെ ഇടിച്ചിട്ടു’; ചിരി പടര്‍ത്തി രാഹുലിന്റെ പ്രസംഗം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി സർക്കാറിന്റെ ഭരണ പരാജയങ്ങൾ അക്കമിട്ട് രാഹുൽ ഗാന്ധി. ഹരിയാനയിലെ ഭിവാനിയിൽ നടന്ന റാലിയിൽ തെറ്റായ നയങ്ങൾ മൂലം സാമ്പത്തിക മേഖലയിൽ മുതൽ കാർഷിക രംഗത്ത് വരെയുണ്ടായ തകർച്ച രസകരമായ രീതിയിൽ രാഹുൽ ചൂണ്ടിക്കാട്ടി.

2008 ഒളിമ്പിക്സിൽ നാല് ബോക്സർമാരെ ബീജീങ്ങിലേക്ക് അയച്ച നാടാണ് ഭിവാനി. 2014 ഇന്ത്യ തെരഞ്ഞെടുത്ത 56 ഇഞ്ച് നെഞ്ചളവുള്ള ബോക്സർ, അദ്ദേഹത്തിന്റെ ഗുരുവായ അദ്വാനിയെ തന്നെ തൊഴിച്ചിടുകയാണ് ചെയ്തതെന്ന് രാഹുൽ പരിഹസിച്ചു. എൽ.കെ അദ്വാനി ഉൾപ്പടെയുള്ള സ്ഥാപക നേതാക്കളെ മാറ്റി നിർത്തിയായിരുന്നു ബി.ജെ.പി ഇത്തവണ സ്ഥാനാർഥികളെ തെരഞ്ഞെടുത്തിരുന്നത്. അദ്വാനിയുടെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത് അമിത് ഷാ ആണ്.

‘ആ 56 ഇഞ്ചുകാരന്‍ ബോക്സര്‍ ആദ്യം തന്നെ പരിശീലകനായ അദ്വാനിയെ ഇടിച്ചിട്ടു’; ചിരി പടര്‍ത്തി രാഹുലിന്റെ പ്രസംഗം

വലിയ ആത്മവിശ്വാസത്തോടെയാണ് ആ ഇടിക്കാരൻ റിങ്ങിലേക്ക് കടന്ന് വന്നത്. രാജ്യത്തെ ജനങ്ങൾ കാണികളായിരുന്നു. പരിശീലകനായ അദ്വാനി, ഗ‍ഡ്കരി തുടങ്ങി എല്ലാവരും സന്നിഹിതരായിരുന്നു. അവർ പറഞ്ഞു ഈ ബോക്സർ എതിരാളികളായ ദാരിദ്ര്യം, സാമ്പത്തിക തകർച്ച, അഴിമതി എന്നിവയെ എല്ലാം നിഷ്പ്രയാസം മലർത്തിയടിച്ച് എല്ലാവർക്കും 15 ലക്ഷം രൂപ വീതം നൽകുമെന്ന്. എന്നാൽ ആ ബോക്സർ ആദ്യം തന്നെ പരീശീലകനായ അദ്വാനിയെ ഇടിച്ചിടുകയാണുണ്ടായതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

അതിൽ തീർന്നില്ല, സ്വന്തം ടീമിലുള്ള ഗഡ്കരീ ജി, ജെയ്റ്റിലീ ജി എന്നിങ്ങനെ ഓരോരുത്തരെ അദ്ദേഹം താഴെയിട്ടു. പിന്നെ റിങ്ങിൽ നിന്നും ഇറങ്ങി വന്ന് ജനങ്ങളെ തുരുതുരെ ഇടിക്കാൻ തുടങ്ങി, നോട്ട് നിരോധനമായും, ജി.എസ്.ടിയായും, വിലക്കയറ്റമായും അത് നീണ്ടു.

കാണികളായ കർഷകർ ആ ബോക്സറോട് പറഞ്ഞു, സാബ് ഇവിടെയല്ല ആ റിങ്ങിൽ പോയി ഗുസ്തി നടത്തു. അത് പറഞ്ഞ കർഷകരേയും അയാൾ വെറുതെ വിട്ടില്ല. അവർക്കിട്ടും കൊടുത്തു നല്ല പഞ്ച്. സത്യത്തിൽ ഈ ഇടിക്കാരന് റിങ്ങിനുള്ളിൽ കയറി നിന്ന് ഇടിക്കാനറിയാത്ത പ്രശ്നമാണോ എന്നും രാഹുൽ ചോദിച്ചു.

രാഹുൽ മത്സരിക്കുന്ന അമേത്തി മണ്ഡലം അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ദിനമായ ഇന്നാണ് പോളിംഗ് ബൂത്തിലേക്ക് പോയത്.