LiveTV

Live

National

‘’നിങ്ങളുടെ പിതാവ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ വണ്‍ അഴിമതിക്കാരനായിട്ടായിരുന്നു‍’’ രാഹുലിനോട് മോദി

റഫാല്‍ കരാറിനെക്കുറിച്ചുള്ള ആരോപണങ്ങളിലൂടെ തന്റെ പേര് കളങ്കപ്പെടുത്തുകയാണ് രാഹുലിന്റെ ഉദ്ദേശമെന്നും മോദി

‘’നിങ്ങളുടെ പിതാവ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് നമ്പര്‍ വണ്‍ അഴിമതിക്കാരനായിട്ടായിരുന്നു‍’’ രാഹുലിനോട് മോദി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുമ്പോഴാണ് പിതാവ് രാജീവ് ഗാന്ധിക്കെതിരെ മോദിയുടെ വിമര്‍ശം. ഉത്തര്‍‌പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടായിരുന്നു രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്നാണ് മോദിയുടെ ആക്ഷേപം. റഫാല്‍ കരാറിനെക്കുറിച്ചുള്ള ആരോപണങ്ങളിലൂടെ തന്റെ പേര് കളങ്കപ്പെടുത്തുകയാണ് രാഹുലിന്റെ ഉദ്ദേശമെന്നും മോദി ആരോപിച്ചു. ''സ്വന്തം സേവകര്‍ ‘മിസ്റ്റര്‍ ക്ലീന്‍’ എന്ന് വിശേഷിപ്പിക്കാറുള്ള താങ്കളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത് പക്ഷേ ഒന്നാം നമ്പര്‍ ഭ്രഷ്ടചാരി(അഴിമതിക്കാരന്‍) ആയിട്ടായിരുന്നു.'' മോദി രാഹുലിനോട് പറ‍ഞ്ഞു.

ബൊഫോഴ്‌സ് കേസിനെക്കുറിച്ചായിരുന്നു മോദിയുടെ പരാമര്‍ശം. തോക്കുകള്‍ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയില്‍ നിന്നും രാജീവ് ഗാന്ധി കമ്മീഷന്‍ കൈപ്പറ്റിയെന്നായിരുന്നു ബോഫോര്‍സ് കേസിലെ ആരോപണം. എന്നാല്‍ രാജീവ് ഗാന്ധി അഴിമതി നടത്തിയതിന് തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.