LiveTV

Live

National

“പട്ടിയെ തല്ലുന്ന പോലെ തല്ലും” തൃണമൂല്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ഥി

ഭീഷണിയെ തുടര്‍ന്ന് ഭാരതി ഘോഷിന്റെ സ്ഥാനാര്‍ഥി പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്.

“പട്ടിയെ തല്ലുന്ന പോലെ തല്ലും” തൃണമൂല്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബി.ജെ.പി സ്ഥാനാര്‍ഥി

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കി ബി.ജെ.പി സ്ഥാനാര്‍ഥി. ബി.ജെ.പി പ്രവര്‍ത്തകരെ ഉപദ്രവിക്കാന്‍ വന്നാല്‍ തൃണമൂല്‍ പ്രവര്‍ത്തകരെ വീട്ടില്‍ നിന്നിറക്കി പട്ടിയെ തല്ലുന്ന പോലെ തല്ലുമെന്നാണ് ഘട്ടല്‍ ലോക്സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ ഐ.പി.എസ് ഓഫീസറുമായ ഭാരതി ഘോഷിന്റെ പ്രസ്താവന.

ആനന്ദപൂരിലെ ഘട്ടാലില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഭീഷണി. ‘’ഉത്തര്‍പ്രദേശില്‍ നിന്ന് ആയിരം ആളുകളെ എത്തിച്ച് നിങ്ങളെ മര്‍ദിക്കും. നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ആര്‍ക്കും കണ്ടുപിടിക്കാന്‍ പോലും കഴിയില്ല. ഇപ്പോള്‍ നിങ്ങള്‍ വീട്ടില്‍ പോയി വാതിലടച്ചിരിക്ക്..’’ ഭാരതി ഘോഷ് തൃണമൂല്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി.

ഭീഷണിയെ തുടര്‍ന്ന് ഭാരതി ഘോഷിന്റെ സ്ഥാനാര്‍ഥി പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ് ആശുപത്രില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഭാരതി ഘോഷ്. ദീപക് അധികാരിയാണ് ഘട്ടലിലെ തൃണമൂല്‍ സ്ഥാനാര്‍ഥി.