LiveTV

Live

National

രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം: ‘’മോദി തന്റെ കര്‍മ്മഫലം അനുഭവിക്കാന്‍ പോകുന്നു’’ തോറ്റു കഴിഞ്ഞ മോദിക്ക് ആലിംഗനങ്ങളെന്നും രാഹുല്‍

നിങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പം എന്റെ അച്ഛനില്‍ അടിച്ചേല്‍പിക്കരുതെന്ന് രാഹുല്‍ തിരിച്ചടിച്ചു. മോദി തന്റെ കര്‍മ്മഫലം അനുഭവിക്കാന്‍ പോവുകയാണ്. തോറ്റു കഴിഞ്ഞ...

രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം: ‘’മോദി തന്റെ കര്‍മ്മഫലം അനുഭവിക്കാന്‍ പോകുന്നു’’ തോറ്റു കഴിഞ്ഞ മോദിക്ക് ആലിംഗനങ്ങളെന്നും രാഹുല്‍

താങ്കളുടെ പിതാവ് രാജീവ് ഗാന്ധി അഴിമതിക്കാരനായി മരിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിങ്ങളെക്കുറിച്ചുള്ള സങ്കല്‍പ്പം എന്റെ അച്ഛനില്‍ അടിച്ചേല്‍പിക്കരുതെന്ന് രാഹുല്‍ തിരിച്ചടിച്ചു. മോദി തന്റെ കര്‍മ്മഫലം അനുഭവിക്കാന്‍ പോവുകയാണ്. തോറ്റു കഴിഞ്ഞ മോദിക്ക് ആലിംഗനങ്ങളെന്നും രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുമ്പോഴായിരുന്നു പിതാവ് രാജീവ് ഗാന്ധിക്കെതിരെ മോദിയുടെ വിമര്‍ശം. ''സ്വന്തം സേവകര്‍ ‘മിസ്റ്റര്‍ ക്ലീന്‍’ എന്ന് വിശേഷിപ്പിക്കാറുള്ള താങ്കളുടെ പിതാവിന്റെ ജീവിതം അവസാനിച്ചത് പക്ഷേ ഒന്നാം നമ്പര്‍ ഭ്രഷ്ടചാരി(അഴിമതിക്കാരന്‍) ആയിട്ടായിരുന്നു.'' ഉത്തര്‍‌പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ബൊഫോഴ്‌സ് കേസിനെക്കുറിച്ചായിരുന്നു മോദി പരാമര്‍ശിച്ചത്. തോക്കുകള്‍ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയില്‍ നിന്നും രാജീവ് ഗാന്ധി കമ്മീഷന്‍ കൈപ്പറ്റിയെന്നായിരുന്നു ബോഫോര്‍സ് കേസിലെ ആരോപണം. എന്നാല്‍ രാജീവ് ഗാന്ധി അഴിമതി നടത്തിയതിന് തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.