LiveTV

Live

National

നീറ്റ് പരീക്ഷ ഇന്ന്; ഒഡിഷയില്‍ പരീക്ഷ മാറ്റിവെച്ചു

രാജ്യമെമ്പാടും 15 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയെഴുതുന്നത്.

 നീറ്റ് പരീക്ഷ ഇന്ന്; ഒഡിഷയില്‍ പരീക്ഷ മാറ്റിവെച്ചു

മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ദേശീയ യോഗ്യത പരീക്ഷ ഇന്ന്. രാജ്യമെമ്പാടും 15 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയെഴുതുന്നത്. ഫോണി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷയിലെ പരീക്ഷ മാറ്റിവെച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ് ഉള്‍പ്പെടെ മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഇന്ന് നടക്കുന്നത്. ഉച്ചക്ക് 2 മുതല്‍ 5 മണി വരെയാണ് പരീക്ഷ സമയം. വിദ്യാര്‍ഥികള്‍ ഒന്നരക്കുള്ളില്‍ ഹാളില്‍ പ്രവേശിക്കണം. ദേശീയ പരീക്ഷ ഏജന്‍സിയുടെ വെബ്സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റിനൊപ്പം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും കൈവശം വെക്കണം. ഡ്രസ് കോഡ് നിര്‍ബന്ധമായും പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അരക്കൈ വസ്ത്രങ്ങള്‍, ഹീല്‍ കുറഞ്ഞ ചെരുപ്പുകള്‍ എന്നിവയെ ധരിക്കാവൂ. വാച്ച്, ബ്രേസ്‌ലെറ്റ്, തൊപ്പി തുടങ്ങിയവ ഉപയോഗിക്കാന്‍ പാടില്ല.

ഫോണി ചുഴലിക്കാറ്റ് ദുരിതം വിതച്ച ഒഡിഷയില്‍ സംസ്ഥാന സര്‍ക്കാരിന്റെ കൂടി അപേക്ഷ പരിഗണിച്ചാണ് പരീക്ഷ മാറ്റിവെച്ചത്. പരീക്ഷയെഴുതേണ്ട വിദ്യാര്‍ഥികളടക്കം ദുരിതാശ്വാസ ക്യാമ്പുകളിലായ പശ്ചാത്തലത്തിലാണിത്. പുതിയ തിയതി വൈകാതെ പ്രഖ്യാപിക്കും. ജൂണ്‍ 5നാകും ഫലം പ്രസിദ്ധീകരിക്കുക.