LiveTV

Live

National

ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് കെജ്‌രിവാള്‍

‘മുഖത്തടിയേറ്റത് കെജ്‌രിവാളിനല്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിക്കാണ്’

ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് കെജ്‌രിവാള്‍

തനിക്കെതിരായ ആക്രമണത്തിന് പിന്നില്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു മുഖ്യമന്ത്രിക്കെതിരെ ആക്രമണം നടന്നിട്ട് പരാതി ലഭിച്ചില്ലെന്ന ഡല്‍ഹി പൊലീസിന്‍റെ വിശദീകരണം കേന്ദ്രസര്‍ക്കാറിന്‍റെ തിരക്കഥയാണെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.

ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് കെജ്‌രിവാള്‍

ഇന്നലെ റോഡ്ഷോ നടത്തുന്നതിനിടെയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുഖത്തടിയേറ്റത്. എന്നാല്‍ വിഷയത്തില്‍ തുടക്കത്തില്‍ കേസെടുക്കാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിരുന്നില്ല. ഇതിന് പിന്നില്‍ പ്രധാനമന്ത്രിയും ബി.ജെ.പിയുമാണെന്ന് കെജ്‌രിവാള്‍ ആരോപിച്ചു. കേന്ദ്രഭരണ തലസ്ഥാനമായ ഡല്‍ഹിയുടെ ആഭ്യന്തര വകുപ്പ് കെെകാര്യം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാറാണ്.

ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് കെജ്‌രിവാള്‍

മുഖത്തടിയേറ്റത് കെജ്‌രിവാളിനല്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിക്കാണ്. ഇത്തരമൊരു കേസില്‍ ഡല്‍ഹി പൊലീസ് കേസെടുക്കാതിരിക്കുന്നത് കൃത്യവിലോപമാണ്. ‌പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് പെരുമാറുന്നത്. വിഷയത്തില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവെക്കണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

തന്നെയും കുടുംബത്തെയും ആംആദ്മി പാര്‍ട്ടിയെയും ബി.ജെ.പി വേട്ടയാടുകയാണെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി.