LiveTV

Live

National

ഹിന്ദു പുരാണങ്ങളെക്കുറിച്ചുള്ള പരാമര്‍ശം; യെച്ചൂരിക്കെതിരെ കേസ്

മഹാഭാരതത്തിലും രാമായണത്തിലും അക്രമം നടന്നിട്ടുണ്ടെന്നായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം. 

 ഹിന്ദു പുരാണങ്ങളെക്കുറിച്ചുള്ള പരാമര്‍ശം; യെച്ചൂരിക്കെതിരെ കേസ്

ഹിന്ദു പുരാണങ്ങളെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേസ്. ബാബാറാം ദേവ് നല്‍കിയ പരാതിയില്‍ ഹരിദ്വാര്‍ പൊലീസാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബാബാ രാംദേവ് പരാതി നല്‍കിയത്. മഹാഭാരതത്തിലും രാമായണത്തിലും അക്രമം നടന്നിട്ടുണ്ടെന്നായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം.