LiveTV

Live

National

ട്രംപ് വഴി മോദി-അക്ഷയ് അഭിമുഖത്തെ ട്രോളി സിദ്ധാര്‍ഥ്  

ട്രംപ് തിരെഞ്ഞടുപ്പിന് തയ്യാറെടുക്കുന്നതിനാൽ താനുമായി ഒരു അഭിമുഖം വളരെ നല്ലതാകും.

ട്രംപ് വഴി മോദി-അക്ഷയ് അഭിമുഖത്തെ  ട്രോളി സിദ്ധാര്‍ഥ്   

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബോളിവുഡ് നടൻ അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖം പ്രമുഖ മാധ്യമങ്ങളിലടക്കം ചർച്ചാ വിഷയമായിരുന്നു. രാജ്യം തെര‍ഞ്ഞെടുപ്പ് ചൂടിലായിരിക്കെ, മോദിയുമായൊരു സൗഹൃദ സംഭാഷണം എന്ന രീതിയിൽ രാഷ്ട്രീയവും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതവും മാറ്റി നിര്‍ത്തിയായിരുന്നു അക്ഷയ് കുമാറുമായുള്ള അഭിമുഖം നടന്നത്.

മോദി മാങ്ങ കഴിക്കുന്നത് ചെത്തിയാണോ അതോ കടിച്ച് തിന്നുകയാണോ എന്നായിരുന്നു മോദിയോടുള്ള അക്ഷയിയുടെ ആദ്യ ചോദ്യം തന്നെ. അദ്ദേഹത്തിന്‍റെ ബാല്യകാല ഒര്‍മ്മകള്‍, തമാശകള്‍ , ജീവിത രീതികള്‍ എന്നിങ്ങനെയായിരുന്നു മറ്റു ചോദ്യങ്ങള്‍. ഇതിനെ തുടര്‍ന്ന് അക്ഷയ് കുമാറിന് സിനിമാരംഗത്തുനിന്ന് തന്നെ ഒട്ടനവധി വിമർശനങ്ങൾ വന്നിരുന്നു.

ഇപ്പോൾ സിനിമ നടന്‍ സിദ്ധാർഥ് തന്റെ ട്വീറ്റിലുടെ അക്ഷയെ പരിഹസിച്ചരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ട്രംപ്പിനെ വരെ ടാഗ് ചെയ്തിട്ടാണ്. തെരെഞ്ഞടുപ്പിന് തയ്യാറെടുക്കുന്ന ട്രംപുമായി താന്‍ ഒരു അഭിമുഖം നടത്തുന്നത് വളരെ നല്ലതായിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് സദ്ധുവിന്റെ ട്വീറ്റ് തുടങ്ങുന്നത്. താങ്കൾ പഴം കഴിക്കുന്ന രീതി, താങ്കളുടെ ജോലി ഉറക്കം, നിങ്ങളുടെ മനോഹരമായ വ്യക്തിത്വം എന്നിവയെ കുറിച്ചും തനിക്ക് ചോദ്യങ്ങളുണ്ടെന്ന് സിദ്ധാർത്ത് ട്വീറ്റ് ചെയ്തു.