LiveTV

Live

National

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഭീകരവാദത്തിനെതിരെ വാതോരാതെ ശബ്ദിക്കുന്ന ബി.ജെ.പിയാണ് മസൂദ് അസ്ഹറിനെ പാകിസ്ഥാനിലേക്കയച്ചതെന്ന വിമര്‍ശം കൂടി രാഹുല്‍ ഗാന്ധി ഉന്നയിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

തെരെഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കമ്മീഷന്‍ പക്ഷപാതപരമായാണ് പെരുമാറുന്നത്. സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും സൈന്യത്തിന്‍റെ നേട്ടങ്ങളില്‍ മോദിക്ക് അവകാശപ്പെടാന്‍ ഒന്നുമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും കാര്യങ്ങള്‍ വരുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെ‌ന്ന കടുത്ത വിമര്‍ശമാണ് രാഹുല്‍ ഉന്നയിച്ചത്.

ഭരണഘടന സ്ഥാപനങ്ങള്‍ സമ്മര്‍ദത്തിന് വഴിപ്പെടുന്നത് കുറ്റകൃത്യമാണ്. സൈന്യം സ്വകാര്യ സ്വത്താണെന്നാണ് മോദിയുടെ ധാരണ. സൈന്യത്തിന്‍റെ നേട്ടങ്ങളില്‍ മോദിക്ക് യാതൊന്നും അവകാശപ്പെടാനില്ല. ഭീകരവാദത്തിനെതിരെ വാതോരാതെ ശബ്ദിക്കുന്ന ബി.ജെ.പിയാണ് മസൂദ് അസ്ഹറിനെ പാകിസ്ഥാനിലേക്കയച്ചതെന്ന വിമര്‍ശം കൂടി രാഹുല്‍ ഗാന്ധി ഉന്നയിച്ചു.