LiveTV

Live

National

‘ചൗക്കീദാർ ചോർ ഹേ’: കോടതി പറഞ്ഞതും, രാഹുൽ കോടതിയോട് പറഞ്ഞതും...

പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന തന്റെ വാദത്തെ കോടതി അംഗീകരിച്ചിരിക്കുകയാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്

‘ചൗക്കീദാർ ചോർ ഹേ’: കോടതി പറഞ്ഞതും, രാഹുൽ കോടതിയോട് പറഞ്ഞതും...

2019 ലോക്സഭ തെരഞ്ഞെടുപ്പിനിടെ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ‘ചൗക്കിദാര്‍ ചോര്‍ ഹേ’ -കാവല്‍ക്കാരന്‍ കള്ളനാണ്- എന്ന മുദ്രാവാക്യം. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനെതിരെ ഉയര്‍ന്ന് വന്ന അഴിമതി ആരോപണത്തെ തുടര്‍ന്ന്, രാഹുല്‍ ഗാന്ധിയാണ് ഈ തെരഞ്ഞെടുപ്പ് വാചകം ആദ്യം ഉയര്‍ത്തിയത്. തുടര്‍ന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇത് ഏറ്റെടുക്കുകയായിരുന്നു.

‘ചൗക്കീദാർ ചോർ ഹേ’: കോടതി പറഞ്ഞതും, രാഹുൽ കോടതിയോട് പറഞ്ഞതും...

ഹിറ്റായ ഈ വാചകം പക്ഷെ, ഏറ്റവുമൊടുവില്‍ രാഹുലിനെ വെട്ടിലാക്കുകയാണുണ്ടയത്. റഫാല്‍ കേസ് പരിഗണിക്കവെ, കരാറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പുറത്തായ രേഖകള്‍ കൂടി തെളിവായി പരിഗണിക്കണമെന്ന് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത്, റഫാല്‍ ഇടപാടില്‍ നരേന്ദ്ര മോദിയുടെ ഓഫീസ് നേരിട്ട് ഇടപ്പെട്ടുവെന്നതിന് തെളിവാണെന്നും, പ്രധാനമന്ത്രി അഴിമതി നടത്തിയെന്ന തന്റെ വാദത്തെ കോടതി തന്നെ അംഗീകരിച്ചിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ പറഞ്ഞു. ഇതിനെതിരെ രംഗത്ത് വന്ന ബി.ജെ.പി, രാഹുലിനെതിരെ കോടതിയെ സമീപിച്ചു.

‘ചൗക്കീദാർ ചോർ ഹേ’: കോടതി പറഞ്ഞതും, രാഹുൽ കോടതിയോട് പറഞ്ഞതും...

ബി.ജെ.പി രാഹുല്‍ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. റഫാല്‍ കേസിലെ കോടതി വിധി മുന്‍നിര്‍ത്തി രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്ന് ബി.ജെ.പി പറഞ്ഞു. അമേഠിയില്‍ നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ പറഞ്ഞത് ഇപ്രകാരമാണ്:

'ഞാന്‍ സുപ്രീം കോടതിയോട് നന്ദി അറിയിക്കുന്നു. കാവല്‍ക്കാരന്‍ കളളനാണെന്ന് രാജ്യം ഒന്നടങ്കം പറയുന്നു. സുപ്രീം കോടതി നീതിയെക്കുറിച്ച് സംസാരിച്ച ഈ ദിവസം ആഘോഷത്തിന്റേതാണ്.'

എന്നാല്‍, സുപ്രീം കോടതി പറയാത്ത കാര്യം കോടതിയുടെ പേരില്‍ രാഹുല്‍ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പി മീനാക്ഷി ലേഖി കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്, കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചതിന് സുപ്രീം കോടതി രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനോട് കഴിഞ്ഞ ഏപ്രില്‍ 23ന് വിശദമായ മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്.

കോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചതിന് സുപ്രീം കോടതി രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചു

കൂടാതെ, റഫാല്‍ ഇടപാടില്‍ സുപ്രീം കോടതി അഴിമതി കണ്ടെത്തിയെന്ന തരത്തിലുളള രാഹുലിന്റെ പരാമര്‍ശം തെറ്റാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോടതിയുടെ പ്രസ്താവനയെ രാഹുല്‍ കോടതിയുടെ പേരില്‍ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്ത്. രേഖയുടെ സ്വീകാര്യയോഗ്യതയെ കുറിച്ച് തീരുമാനമെടുക്കുക മാത്രമാണ് കോടതി ചെയ്തിട്ടുളളതെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേത്യത്വത്തിലുളള മൂന്നംഗ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു.

‘ചൗക്കീദാർ ചോർ ഹേ’: കോടതി പറഞ്ഞതും, രാഹുൽ കോടതിയോട് പറഞ്ഞതും...

‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്നത് രാഷ്ട്രീയ മുദ്രാവാക്യമാണെന്ന് രാഹുലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്‌വി ന്യായീകരിക്കാന്‍ ശ്രമിച്ചു. രാഷ്ട്രീയ നിലപാടുകള്‍ കോടതിക്ക് അറിയേണ്ട കാര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നിരുപാധികം മാപ്പ് പറഞ്ഞുകൊണ്ടുളള സത്യവാങ്മൂലം എഴുതി നല്‍കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച്, രാഹുല്‍ ഗാന്ധിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചൂടില്‍ അബദ്ധത്തില്‍ പറഞ്ഞതാണെന്നും, അതിന് ഖേദം പ്രകടിപ്പിച്ചെന്നും വ്യക്തമാക്കി രാഹുല്‍ രണ്ട് സത്യവാങ്മൂലങ്ങള്‍ നല്‍കുകയും ചെയ്തു.

‘ചൗക്കീദാർ ചോർ ഹേ’: കോടതി പറഞ്ഞതും, രാഹുൽ കോടതിയോട് പറഞ്ഞതും...

കോടതിയലക്ഷ്യത്തെ കുറിച്ചുള്ള സാമാന്യ ധാരണയും, അത് എത്രത്തോളം ഗൗരവതരമാണെന്നുമുള്ള ബോധം പൊതുസമൂഹത്തില്‍ നിലനിനില്‍ക്കെയാണ്, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന, രാഹുല്‍ ഗാന്ധിയെപ്പോലെ ഒരാള്‍ കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്തതെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ, ഈ വിഷയത്തില്‍ രാഹുല്‍ വെറും ഖേദപ്രകടനം മാത്രം നടത്തിയാല്‍ പോരായെന്ന വാദവുമായി രംഗത്തെത്തുകയായിരുന്നു ബി.ജെ.പി.

ഖേദപ്രകടനം നടത്തിയതുകൊണ്ടായില്ല, രാഹുല്‍ നിരുപാധികം മാപ്പ് പറഞ്ഞേ തീരൂവെന്ന് മുഗുള്‍ റോഹ്ത്തഗി വാദിച്ചു

റഫാല്‍ കേസില്‍ ചില രേഖകള്‍ പരിഗണിക്കുമെന്ന കോടതിയുടെ പ്രസ്താവന രാഹുല്‍ തെറ്റായി വ്യാഖ്യാനിച്ചത് തീര്‍ച്ചയായും കോടതിയലക്ഷ്യമാണണെന്ന് മീനാക്ഷി ലേഖിയുടെ അഭിഭാഷക രുചി കോഹ്‌ലി വാദിച്ചു. കോടതി രാഹുലിന് നോട്ടീസ് നല്‍കിയിട്ടും മാപ്പ് പറഞ്ഞില്ല, വെറും ഖേദപ്രകടനമാണ് നടത്തിയതെന്നും രുചി കോഹ്‌ലി ആരോപിച്ചു. മാത്രമല്ല, പ്രധാനമന്ത്രിക്കെതിരെ ഇതേകാര്യം ഒന്നിലധികം തവണ രാഹുല്‍ ആവര്‍ത്തിക്കുകയും ചെയ്തു. അതുകൊണ്ട് ഇത് ബോധപൂര്‍വ്വമാണെന്നാണ് കോഹ്‌ലി പറഞ്ഞത്.

‘ചൗക്കീദാർ ചോർ ഹേ’: കോടതി പറഞ്ഞതും, രാഹുൽ കോടതിയോട് പറഞ്ഞതും...

പിന്നീട് മീനാക്ഷി ലേഖിക്ക് വേണ്ടി വാദിക്കാനെത്തിയ മുതിര്‍ന്ന അഭിഭാഷകന്‍ മുഗള്‍ റോഹ്ത്തഗി, രാഹുല്‍ കോടതിയെ അപമാനിക്കുകയാണ് ചെയ്തതെന്ന് ആരോപിച്ചു. അതുകൊണ്ട് ഖേദപ്രകടനം നടത്തിയതുകൊണ്ടായില്ല, രാഹുല്‍ നിരുപാധികം മാപ്പ് പറഞ്ഞേ തീരൂവെന്നും അദ്ദേഹം വാദിച്ചു.

28 പേജുള്ള സത്യവാങ്മൂലം രാഹുല്‍ ഗാന്ധി കോടതിക്ക് നല്‍കിയത് കേവലം ഖേദ പ്രകടനം നടത്താന്‍ വേണ്ടി മാത്രമാണോ എന്നും അതില്‍ തന്നെ ഖേദ പ്രകടനം എന്തുകൊണ്ടാണ് ബ്രാക്കറ്റിനകത്ത് ചേര്‍ത്തിരിക്കുന്നതെന്നും കോടതി ചോദിക്കുകയുണ്ടായി. തുടര്‍ന്ന് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ മാപ്പു പറയുകയും കോടതി കുറ്റക്കാരനെ കണ്ടെത്തിയെന്ന തരത്തിലുള്ള തന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് വ്യക്തമാക്കുകയും ചെയ്തു.

എന്താണ് കോടതിയലക്ഷ്യം

കോടതിയോ നിയമ നിര്‍മ്മാണസഭയോ പോലുളള പൊതു അധികാരസ്ഥാനങ്ങളുടെ പദവിയേയോ അധികാരത്തെയോ വിശ്വാസ്യതയേയോ ഇടിച്ചുതാഴ്ത്തുന്ന തരത്തിലോ അവയുടെ ഉത്തരവുകളെയോ നടപടികളെയോ നിയമങ്ങളേയോ ബോധപൂര്‍വ്വം ലംഘിക്കുന്ന തരത്തില്‍ ആരെങ്കിലും പെരുമാറുന്നതിനെയാണ് കോടതിയലക്ഷ്യമായി കണക്കാക്കുന്നത്.

കോടതിയലക്ഷ്യം സംബന്ധിച്ച് ഓരോ രാജ്യത്തും പ്രത്യേക നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്

ഇത് കോടതി വിധികള്‍ അനുസരിക്കാതിരിക്കലോ എതിര്‍ക്കലോ ആകാം. കോടതിക്കെതിരായോ വിചാരണ നടപടിക്കെതിരായോ ആയ ഇത്തരം പെരുമാറ്റങ്ങള്‍, സമൂഹമധ്യത്തില്‍ കോടതിയെ താഴ്ത്തിക്കെട്ടുകയും നീതിനിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുന്നതും നീതിനിഷേധത്തിനിടയാക്കുമെന്ന വാദത്തില്‍ നിന്നാണ് കോടതിയലക്ഷ്യമെന്ന നിയമം ഉരുത്തിരിഞ്ഞിട്ടുളളത്. നീതിനിര്‍വ്വഹണത്തിനായുളള കോടതിയുടെ അധികാരവും ശക്തിയും ഉറപ്പുവരുത്താനും കോടതിയലക്ഷ്യം കാട്ടുന്നവരെ ശിക്ഷിക്കാനുളള അധികാരം ന്യായാധിപന്മാര്‍ക്കുണ്ട്.

‘ചൗക്കീദാർ ചോർ ഹേ’: കോടതി പറഞ്ഞതും, രാഹുൽ കോടതിയോട് പറഞ്ഞതും...

കോടതിയലക്ഷ്യം സംബന്ധിച്ച് ഓരോ രാജ്യത്തും പ്രത്യേക നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യയില്‍ 1971ലാണ് കോടതിയലക്ഷ്യ നടപടികളെ സംബന്ധിച്ചുളള നിയമം വന്നത്. കോടതിയലക്ഷ്യ നിയമപ്രകാരം, കോടതിയലക്ഷ്യത്തെ ‘സിവില്‍ കോടതിയലക്ഷ്യ’മെന്നും ‘ക്രിമിനല്‍ കോടതിയലക്ഷ്യ’മെന്നും തിരിച്ചിരിക്കുന്നു. ഈ നിയമപ്രകാരം ഒരാള്‍ കോടതിയലക്ഷ്യം നടത്തിയെന്ന് തെളിയിക്കപ്പെട്ടാല്‍, ആറുമാസം വരെ തടവുശിക്ഷയും പരമാവധി 2000 രൂപ വരെ പിഴയും ചുമത്താവുന്നതാണ്.

തന്റെ പ്രവര്‍ത്തിയില്‍ ഉത്തമ ബോധ്യത്തോടെ ക്ഷമ പറയുന്ന പക്ഷം കുറ്റവിമുക്തനാക്കാനും ഈ നിയമത്തിലൂടെ കോടതിക്ക് അധികാരമുണ്ട്. സിവില്‍ കോടതിയലക്ഷ്യം ചെയ്തുവെന്ന് ബോധ്യപ്പെട്ടാല്‍ ഈ ശിക്ഷക്ക് പുറമേ ആറ് മാസത്തില്‍ കുറയാത്ത കാലത്തേക്ക് അയാളെ സിവില്‍ ജയിലില്‍ അയക്കുന്ന വ്യവസ്ഥയും നിയമത്തിലുണ്ട്.

കോടതി ഉത്തരവുകളെ ബോധപൂര്‍വ്വം അനുസരിക്കാതിരിക്കുകയോ കോടതി മുമ്പാകെ സമര്‍പ്പിച്ച പ്രതിജ്ഞ ബോധപൂര്‍വ്വം ലംഘിക്കുകയോ ചെയ്യുന്നതാണ് സിവില്‍ കോടതിയലക്ഷ്യം.

‘ചൗക്കീദാർ ചോർ ഹേ’: കോടതി പറഞ്ഞതും, രാഹുൽ കോടതിയോട് പറഞ്ഞതും...

കോടതിയുടെ അധികാരവും പദവിയും താഴ്ത്തുന്ന തരത്തിലുളള പരാമര്‍ശങ്ങളോ പെരുമാറ്റങ്ങളോ നടത്തുന്നതാണ് ക്രിമിനല്‍ കോടതിയലക്ഷ്യം. ഇത് കുറേക്കൂടി വിസ്തൃതമാണ്. മൂന്ന് തരത്തിലുളള കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുകയോ അതുപോലുളള മറ്റു പ്രവര്‍ത്തികള്‍ ചെയ്യുകയോ ചെയ്താല്‍ ക്രിമില്‍ കോടതിയലക്ഷ്യമാണ്. ഇവ താഴെ പറയുന്നു:

1. കോടതിയെ അപകീര്‍ത്തിപ്പെടുത്തുകയോ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുക, അല്ലെങ്കില്‍ കോടതിയുടെ ആധികാരികതയെ തരം താഴ്ത്തുകയോ താഴ്ത്താന്‍ ശ്രമിക്കുകയോ ചെയ്യുക.

2.കോടതി നടപടികളെ എതിര്‍ക്കുകയോ അതില്‍ ഇടപെടുകയോ അല്ലെങ്കില്‍ അതിനു ശ്രമിക്കുകയോ ചെയ്യുക.

3.നീതി നടപ്പാക്കുന്നതില്‍ മറ്റ് ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ ഇടപെടാന്‍ ശ്രമിക്കുകയോ ചെയ്യുക, തടസ്സപ്പെടുത്തുകയോ, തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യുക.

ഈ മൂന്ന് കാര്യങ്ങള്‍ക്കിടയാകുന്ന വല്ലതും പ്രസിദ്ധീകരിക്കുകയോ എഴുതുകയോ പറയുകയോ ചെയ്താല്‍ അത് ക്രിമിനല്‍ കോടതിയലക്ഷ്യമാകും.