LiveTV

Live

National

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങൾ തിങ്കളാഴ്ച വിധിയെഴുതും. അവസാന മണിക്കൂറുകളിൽ നേതാക്കളെല്ലാം പ്രചാരണങ്ങളിൽ സജീവമാണ്

 അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ്:  പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങൾ തിങ്കളാഴ്ച വിധിയെഴുതും. അവസാന മണിക്കൂറുകളിൽ നേതാക്കളെല്ലാം പ്രചാരണങ്ങളിൽ സജീവമാണ്.

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് അഞ്ച് മണിയോടെ പരസ്യ പ്രചാരണത്തിനുള്ള സമയം അവസാനിക്കും. 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളാണ് തിങ്കളാഴ്ച പോളിങ് ബൂത്തിലെത്തുന്നത്. ജമ്മു കശ്മീര്‍ രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തോടെ പൂര്‍ത്തിയാകും. ഇത്തവണ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് ഉത്തര്‍‌പ്രദേശിലാണ്. 14 മണ്ഡലങ്ങള്‍. ബീഹാർ, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. അവസാന മണിക്കൂറുകളില്‍ നേതാക്കളെല്ലാം പരസ്യ പ്രചരണവുമായി സജീവമാണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തർപ്രദേശിലെ സ്വന്തം തട്ടകമായ അമേഠിയിലും ഹരിയാനയിലെ ഗുഡ്ഗാവിലുമാണ് പ്രചാരണത്തിനെത്തുന്നത്. കോൺഗ്രസ് അധികാരത്തിലേറിയാൽ ബി.ജെ.പി തടഞ്ഞുവെച്ച പദ്ധതികൾ നടപ്പാക്കുമെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം അമേഠിയിലെ വോട്ടർമാർക്ക് കത്ത് അയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണവുമായി ഉത്തർപ്രദേശിലും ബീഹാറിലുമാണ്. അതേസമയം അമിത്ഷാ മധ്യപ്രദേശിലും ഉത്തർപ്രദേശിലും ഡൽഹിയിലും പൊതുപരിപാടികളിൽ പങ്കെടുക്കും.