LiveTV

Live

National

‘ഡൽഹി നിർഭയ കേസിന് വേണ്ടതിലധികം ജനശ്രദ്ധ ലഭിച്ചു’: വിവാദ പ്രസ്താവനയുമായി ഷീലാ ദീക്ഷിത്

ഷീല ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന 2012 ഡിസംബറിലാണ് ഡൽഹി കൂട്ടബലാൽസംഘം നടക്കുന്നത്

‘ഡൽഹി നിർഭയ കേസിന് വേണ്ടതിലധികം ജനശ്രദ്ധ ലഭിച്ചു’: വിവാദ പ്രസ്താവനയുമായി ഷീലാ ദീക്ഷിത്

കുപ്രസിദ്ധമായ ഡൽഹി നിർഭയ കേസിന് വേണ്ടതിലധികം ജനശ്രദ്ധ ലഭിച്ചതായി മുൻ ഡൽ‍ഹി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഷീല ദീക്ഷിത്. മാധ്യമങ്ങളുടെ ഇടപെടൽ നിർഭയ കേസിന് അനാവശ്യ ശ്രദ്ധ നേടികൊടുക്കുകയായിരുന്നു എന്ന് പറഞ്ഞ ഷീല ദീക്ഷിത്, അന്നത്തെ പോലുള്ള സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇന്ന് സർവസാധാരണയായിരിക്കുന്നെന്നും മിറർ നൗ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഷീല ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന 2012 ഡിസംബറിലാണ് ഡൽഹി കൂട്ടബലാൽസംഘം നടക്കുന്നത്. രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് വഴി വെച്ച, പിന്നീട് ‘നിർഭയ’ എന്നറിയപ്പെട്ട ഈ കേസ് 15 വർഷം നീണ്ടു നിന്ന ഷീല ദീക്ഷിത് സർക്കാറിനെ ഡൽഹിയിൽ നിന്നും താഴെ ഇറക്കുന്നതിൽ കലാശിക്കുകയാണുണ്ടായത്.

ഡൽഹിയുടെ സുരക്ഷാ ചുമതല പൂർണ്ണമായും കേന്ദ്രസർക്കാറിന് കീഴിലാണെന്നാണ് അഭിമുഖത്തില്‍ ഷീല ദീക്ഷിത് പറയുന്നുത്. എന്നാൽ ഷീല ദീക്ഷിതിന്റെ ‍‍‍‍‍കോൺഗ്രസ് ഉൾപ്പെടുന്ന യു.പി.എ
ഗവൺമെന്റായിരുന്നു അന്ന് കേന്ദ്രം ഭരിച്ചിരുന്നത്. കേസിലുൾപ്പെട്ട പ്രതികൾക്കെല്ലാം വധശിക്ഷ നല്‍കികൊണ്ടുള്ള വിചാരണ കോടതിയുടെ വിധി ഡൽഹി ഹെെകോടതിയും, പിന്നീട് സുപ്രീംകോടതിയും ശരിവെച്ചു. കൂട്ടത്തിലുണ്ടായിരുന്ന മെെനറായ കുറ്റവാളിക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. വ്യാപക ചർച്ചയാക്കപ്പെട്ട നിർഭയ കേസ്, സ്ത്രീ സുരക്ഷക്കായി പുതിയ നിയമ നിർമ്മാണം നടത്തുന്നതിനും വഴി വെക്കുകയായിരുന്നു.

പൊതുതെരഞ്ഞെടുപ്പിൽ വടക്ക് കിഴക്കൻ ഡൽഹിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട് ഷീലാ ദീക്ഷിത്. ഡൽഹിയുടെ ഏഴ് സീറ്റിലേക്കും മെയ് 12നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.