LiveTV

Live

National

‘സംശയം വേണ്ട, കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ’

മസൂദ് അസ്ഹറിനെ തീവ്രവാദികളുമായി സന്ധി ചെയ്ത് തിരികെ പോകാൻ അനുവദിച്ചത് 1999ലെ എൻ.ഡി.എ സർക്കാറാണ്

‘സംശയം വേണ്ട, കാവല്‍ക്കാരന്‍ കള്ളന്‍ തന്നെ’

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്ന് കാണിക്കുന്ന ‘ചൗക്കീദാർ ചോർ ഹെ’ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാക്യമായി തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തന്റെ പരാമർശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടക്കുന്ന കേസ് അതിന്റെ വഴിക്ക് നടക്കും. എന്നാൽ ഇതിന്റെ പേരിൽ ബി.ജെ.പിയോടൊ മോദിയോടൊ താൻ മാപ്പ് പറയുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

റഫാൽ കേസുമായി ബന്ധപ്പെട്ട് കോടതി പരാമർശത്തെ വളച്ചൊടിച്ച രാഹുൽ ഗാന്ധി മോദിക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്ന് ആരോപിച്ച ബി.ജെ.പി, ഇതനെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തിരുന്നു. ഇതിനിടെയാണ് കാവൽക്കാരൻ കള്ളനാണെന്ന വാചകത്തിൽ ഉറച്ചുനിൽക്കുന്നതായി രാഹുൽ ഗാന്ധി വ്യക്തമാക്കിയത്.

സർജിക്കൽ സ്ട്രെെക്കിന്റെ പേരിൽ കോൺഗ്രസിനെ ലക്ഷ്യം വെച്ച് പരിഹസിക്കുന്ന മോദിയും സംഘവും യഥാർഥത്തിൽ പരിഹസിക്കുന്നത് സെെന്യത്തെയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

സെെന്യം ആരുടേയും സ്വകാര്യ സ്വത്തായി കാണരുത്. കോൺഗ്രസിന്റെ കാലത്തെ സർജിക്കൽ സ്ട്രെെക്ക് വീഡിയോ ഗെയിം പോലെ ആയിരുന്നെന്നാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പറഞ്ഞത്. അദ്ദേഹം കോൺഗ്രസിനെ അല്ല, സെെന്യത്തെ ആണ് പരിഹസിക്കുന്നതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ആഗോള ഭീകരനായി പ്രഖ്യാപിക്കപ്പെട്ട മസൂദ് അസ്ഹറിനെ തീവ്രവാദികളുമായി സന്ധി ചെയ്ത് തിരികെ പോകാൻ അനുവദിച്ചത് 1999ലെ എൻ.ഡി.എ സർക്കാറാണ്. ബി.ജെ.പിയാണ് മസൂദിനെ പാകസിസ്താനിലേക്ക് കടക്കാൻ സഹായിച്ചതെന്ന് പറഞ്ഞ രാഹുൽ, തെരഞ്ഞെടുപ്പിൽ പരാജയം മനസ്സിലാക്കിയ ബി.ജെ.പി, പ്രചാരണത്തിന്റെ ഭാഗമായി വെളിവില്ലാതെ എന്തൊക്കെയോ ചെയ്യുകയാണെന്നും പറഞ്ഞു.