LiveTV

Live

National

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനു റോഡ് ഷോക്കിടെ മുഖത്ത് അടിയേറ്റു

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനു റോഡ് ഷോക്കിടെ മുഖത്ത് അടിയേറ്റു

ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനു മുഖത്ത് അടിയേറ്റു. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ഡൽഹി മോത്തി നഗറിൽ റോഡ് ഷോ നടത്തുമ്പോഴായിരുന്നു സംഭവം. തുറന്ന ജീപ്പിനു മുകളിലേക്ക് കയറി ആയിരുന്നു അക്രമി കെജ്രിവാളിന്റെ മുഖത്തടിച്ചത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തു വരികയാണ്.

ഇതാദ്യമായല്ല അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം നടക്കുന്നത്. 2018 നവംബറില്‍ സെക്രട്ടറിയേറ്റില്‍ കയറിയെ അക്രമി കെജ്രിവാളിന് നേരെ മുളക് പൊടി എറിഞ്ഞിരുന്നു.