LiveTV

Live

National

തിരിച്ച് നാട്ടിലെത്തിയ ആ കശ്മീരി പണ്ഡിറ്റിനെ കാത്തിരുന്നത്...

1990 ഒക്ടോബർ 13നാണ് വ്യാപാരിയായിരുന്ന റോഷൻ ലാൽ കശ്മീർ ഉപേക്ഷിച്ച് പോകുന്നത്

തിരിച്ച് നാട്ടിലെത്തിയ ആ കശ്മീരി പണ്ഡിറ്റിനെ കാത്തിരുന്നത്...

പതിനെട്ട് വർഷങ്ങൾക്ക് ശേഷമാണ് റോഷൻ ലാൽ മവ തന്റെ ജൻമദേശമായ ശ്രീനഗറിലേക്ക് മടങ്ങി. 70കാരനായ റോഷൻ ലാലിന്
ഗംഭീര വരവേൽപ്പാണ് കശ്മീർ താഴ്‍വര നൽകിയത്. ഈ തിരിച്ചു വരവിനെ വേറിട്ട് നിർത്തുന്നതെന്താണെന്നാൽ, തൊണ്ണൂറുകളിൽ കശ്മീരിൽ നടന്ന കൂട്ടപ്പലായനത്തെ തുടർന്ന് താഴ്‍വര വിട്ട കശ്മീരി പണ്ഡിറ്റാണ് റോഷൻ ലാൽ മവ.

തിരിച്ച് നാട്ടിലെത്തിയ ആ കശ്മീരി പണ്ഡിറ്റിനെ കാത്തിരുന്നത്...

കശ്മീരിലെ ഇന്നും കത്തി നിൽക്കുന്ന ഒന്നാണ് കശ്മീരി പണ്ഡിറ്റുകളുടെ പലായനം. 1990 ഒക്ടോബർ 13നാണ് വ്യാപാരിയായിരുന്ന റോഷൻ ലാൽ കശ്മീർ ഉപേക്ഷിച്ച് പോകുന്നത്. ശരീരത്തിൽ തുളഞ്ഞ് കയറിയ നാല് വെടിയുണ്ടകളുമായായിരുന്നു അന്നദ്ദേഹം ദില്ലിയിലേക്ക് നാടുവിടുന്നത്.

എന്നാൽ ഇന്ന് തിരികെ തന്റെ ജന്മനാട്ടിലെത്തിയ ഈ വയോധികന് ഊഷ്മള വരവേൽപ്പാണ് നാട്ടുകാർ നൽകിയത്. പരമ്പരാഗതമായ ദസ്തർ ബന്ധി -ബഹുമാന സൂചകമായി ഒരാളുടെ തലയിൽ വെളുത്ത ടർബൻ ചുറ്റി നൽകുന്ന ആചാരം- അനുഷ്ഠാനത്തോടെയാണ് താഴ്‍വര റോഷൻ ലാലിനെ സ്വീകരിച്ചത്. റമളാൻ കാലം അടുത്തതോടെ, തന്റെ കച്ചവടം പുനരാരംഭിച്ച ഇദ്ദേഹം, ശ്രീനഗറിലെ സെെന കദലിൽ പുതിയ കട തുറന്ന് കച്ചവടം തുടങ്ങുകയും ചെയ്തു.

തിരിച്ച് നാട്ടിലെത്തിയ ആ കശ്മീരി പണ്ഡിറ്റിനെ കാത്തിരുന്നത്...

ജന്മനാടിനേക്കാൾ വലിയതായി മറ്റൊന്നുമില്ല എന്നാണ് ഇദ്ദേഹത്തിന് ഇന്ന് പറയാനുള്ളത്. തനിക്ക് ലഭിച്ച മനസ്സ് നിറക്കുന്ന വരവേൽപ്പിൽ വീർപ്പ് മുട്ടിയ റോഷിൻ മിയ പറയുന്നു ഇതാണ് കശ്മീരിയത്തിന്റെ ലക്ഷണമെന്ന്. ഒരേ രക്തമായ തങ്ങളെ ആർക്കും ഭിന്നിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.