LiveTV

Live

National

ഇന്ത്യ ഗവണ്‍മെന്‍റാണ് മരണകാരണമെന്ന് കുറിച്ച് പേപ്പര്‍ മില്‍ ജോലിക്കാരന്‍ ആത്മഹത്യ ചെയ്തു

വീട്ടിലെ ഫ്രിഡ്ജിന്‍റെ ഡോറില്‍ ഇന്ത്യാ ഗവര്‍മെന്‍റാണ് മരണകാരണമെന്ന് കുറിച്ചിട്ടുണ്ട്

ഇന്ത്യ ഗവണ്‍മെന്‍റാണ് മരണകാരണമെന്ന് കുറിച്ച് പേപ്പര്‍ മില്‍ ജോലിക്കാരന്‍ ആത്മഹത്യ ചെയ്തു

പേപ്പര്‍ മില്‍ ജോലിക്കാരനായ അസം സ്വദേശി ആത്മഹത്യ ചെയ്തു. ബിശ്വജിത് മജൂംദാര്‍ എന്ന നാമധാരിയാണ് മരിച്ചത്. നഗോണിലെ വീട്ടില്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട്ടിലെ ഫ്രിഡ്ജിന്‍റെ ഡോറില്‍ ഇന്ത്യാ ഗവണ്‍മെന്‍റാണ് മരണകാരണമെന്ന് കുറിച്ചതിന് ശേഷമാണ് മജുംദാര്‍ ആത്മഹത്യ ചെയ്തത്. 28 മാസമയി ശമ്പളം കിട്ടാതത്തിനാല്‍ അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിന്ധിയിലായിരുന്നു. 2017ല്‍ അടച്ചു പൂട്ടിയ പേപ്പര്‍ കോര്‍പ്പറേഷന്‍ മില്ലിലെ ജോലിക്കാരനായിരുന്നു മജുംദാര്‍.

ഇന്ത്യ ഗവണ്‍മെന്‍റാണ് മരണകാരണമെന്ന് കുറിച്ച് പേപ്പര്‍ മില്‍ ജോലിക്കാരന്‍ ആത്മഹത്യ ചെയ്തു

കൊല്‍ക്കത്തക്കാരനായ മജുംദാറിന് ഭാര്യയുടെയും രണ്ട് പെണ്‍കുട്ടികളുമാണുള്ളത്. ഒരു മകള്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ എം.ഫില്‍ ചെയ്യുകയും മറ്റൊരാള്‍ കേരളത്തില്‍ റിസര്‍ച്ചിലുമാണ്. കരള്‍ സംബ്ധിയായ അസ്സുഗത്തെ തുടര്‍ന്ന് അതേ കമ്പനിയിലെ മറ്റൊരു ജോലിക്കാരന്‍ ഇന്നലെ മരണമടഞ്ഞിരുന്നു. ലിസ്റ്റ് പ്രകാരം ഇനിയും ആളുകള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് അറിയാന്‍ സാധിച്ച വിവരം.

ഇന്ത്യ ഗവണ്‍മെന്‍റാണ് മരണകാരണമെന്ന് കുറിച്ച് പേപ്പര്‍ മില്‍ ജോലിക്കാരന്‍ ആത്മഹത്യ ചെയ്തു

കേന്ദ്ര സര്‍ക്കാരിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഗോണിലെ പേപ്പര്‍ മില്‍സ് യാതൊരു മുന്നറിയിപ്പും കൂടാതെ 2017ല്‍ പ്രവര്‍ത്തന രഹിതമായതായിരുന്നു. കമ്പനിയെ തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജോലിക്കാര്‍ വിവിധങ്ങളായ സമരപരിപാടികള്‍ നടത്തിയിരുന്നു. 2017 മാര്‍ച്ചില്‍ കമ്പനി നിര്‍ത്തിവെച്ചതിന് ശേഷം മൂന്ന് പേരുടെ ജീവനാണ് പൊലിഞ്ഞത്