LiveTV

Live

National

വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി വി.ഡി.സതീശൻ എം.എല്‍.എ

വിഷയം നിഷ്പക്ഷമായ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം

വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി വി.ഡി.സതീശൻ എം.എല്‍.എ

ലോകസഭാ തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കിയ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടന്നതായി വി.ഡി.സതീശൻ എം.എല്‍.എ. ഇടത് സർവീസ് സംഘടനാ ഭാരവാഹികളുടെ സഹായത്തോടെ യു.ഡി.എഫ് വോട്ടുകൾ നീക്കം ചെയ്തെന്നും സതീശന്‍ ആരോപിച്ചു. ക്രമക്കേടിനെപ്പറ്റി തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്ക് പരാതി നൽകുമെന്നും വി.ഡി.സതീശൻ എം.എൽ.എ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തവരുടെ അടക്കമുള്ള പേരുകളാണ് പട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നത്. സംസ്ഥാന വ്യാപകമായി എല്ലാ ബൂത്തുകളിൽ നിന്നും യു.ഡി.എഫിന് വോട്ടു ചെയ്യുന്നവരെയാണ് നീക്കം ചെയ്തിരിക്കുന്നത്. ഇതിന് പിന്നിൽ ഉന്നതതലത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ട്. ഇടത് സർവീസ് സംഘടനാ ഭാരവാഹികളെ ഉപയോഗപ്പെടുത്തിയാണ് ക്രമക്കേട് നടത്തിയതെന്നും വി.ഡി സതീശൻ എം.എൽ.എ പത്രസമ്മേളനത്തിൽ ആരോപിച്ചു.

വിഷയം നിഷ്പക്ഷമായ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. ഇത് സംബന്ധിച്ച് സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും വി.ഡി.സതീശൻ പറഞ്ഞു.