LiveTV

Live

National

യു.പി.എ കാലത്തെ മിന്നൽ ആക്രമണങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

യു.പി.എ കാലത്തെ മിന്നൽ ആക്രമണങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

യു.പി.എ കാലത്തെ മിന്നൽ ആക്രമണങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്. 2008- 2013 കാലത്തായി 6 മിന്നലാക്രമണങ്ങൾ നടത്തിയിരുന്നുവെന്നും ഇതൊന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചില്ലെന്നും കോണ്‍ഗ്രസ് വക്താവ് രാജീവ് ശുക്ല പറഞ്ഞു. മിന്നലാക്രമണങ്ങള്‍ പ്രചാരണ വിഷയമാക്കുന്നത് അപമാനകരമാണെന്ന് മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ പ്രതികരണത്തിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടി മിന്നലാക്രമണത്തിന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഒരു ദേശീയ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് യു.പി.എ കാലത്തെ മിന്നലാക്രമണങ്ങൾ സംബന്ധിച്ച പ്രതികരണം മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് നടത്തിയത്. യു.പി.എ കാലത്തും ഒന്നിലധികം മിന്നൽ ആക്രമണങ്ങൾ നടത്തിയിരുന്നു. അത് പ്രചാര വിഷയമാക്കുന്നത് അപമാനകരമാണ്. സൈനിക നടപടികൾ ആക്രമണങ്ങളെയും ദേശവിരുദ്ധ ശക്തികളെയും പ്രതിരോധിക്കാനുള്ള ഉള്ള മാർഗമാണ് എന്നുമായിരുന്നു മൻമോഹൻസിങ്ങിനെ പ്രതികരണം.

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് യു.പി.എ കാലത്തെ മിന്നൽ ആക്രമണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടത്. യു.പി.എ കാലത്ത് നടത്തിയ 6 മിന്നലാക്രമണങ്ങളുടെ തീയതിയും സ്ഥലവുമാണ് കോൺഗ്രസ് പുറത്തുവിട്ടത്. ജമ്മുകശ്മീരിലെ പൂഞ്ചിലെ ഭട്ടാൽ സെക്ടറിൽ 2008 ജൂൺ 19 നായിരുന്നു ആദ്യ മിന്നലാക്രമണം. 2013 ഡിസംബർ 23 നായിരുന്നു അവസാനത്തേത്.

വാജ്പേയി സർക്കാരിന്റെ കാലത്ത് നടത്തിയ രണ്ട് മിന്നൽ ആക്രമണങ്ങൾ സംബന്ധിച്ച വിവരങ്ങളും കോൺഗ്രസ് പുറത്തുവിട്ടവയിലുണ്ട്. എന്നാൽ കോൺഗ്രസിനെ അവകാശവാദം തെറ്റാണെന്നാണ് ബി.ജെ.പി പ്രതികരണം.