LiveTV

Live

National

തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോണ്‍ഗ്രസിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബി.ജെ.പി സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്

തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ കോണ്‍ഗ്രസിന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിനെതിരായി കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജി സുപ്രീകോടതി ഇന്ന് പരിഗണിക്കും. പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയില്‍ നരേന്ദ്രമോദിക്കും അമിത്ഷാക്കും എതിരെ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തത് ചോദ്യം ചെയ്ത് കോണ്‍ഗ്രസ്സ് സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

ബി.ജെ.പി സൈന്യത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച കോടതി തെരെഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചിരുന്നു. അതേ സമയം പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചു.