LiveTV

Live

National

വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ആഴ്ചകൾ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വോട്ട് അഭ്യര്‍ഥിച്ച് പ്രവാസി പ്രചാരണ ബസ് 

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ആഴ്ചകൾ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വോട്ട് അഭ്യര്‍ഥിച്ച് പ്രവാസി പ്രചാരണ ബസ്.

വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ആഴ്ചകൾ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വോട്ട് അഭ്യര്‍ഥിച്ച് പ്രവാസി പ്രചാരണ ബസ് 

ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ ആഴ്ചകൾ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വോട്ട് അഭ്യര്‍ഥിച്ച് പ്രവാസി പ്രചാരണ ബസ്. ബ്രിട്ടൻ, അമേരിക്ക, ഓസ്‌ട്രേലിയ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവർത്തകരാണ് ബസിൽ ഉത്തരേന്ത്യൻ പര്യടനം നടത്തുന്നത്. പ്രവാസി കോണ്‍ഗ്രസ് അധ്യക്ഷൻ സാം പിട്രോദയുടെ നേതൃത്വത്തിലാണ് പ്രചാരണ യാത്ര.

വിദേശത്തെ ജോലിക്ക് താൽക്കാലിക അവധി നൽകി തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിലേക്കിറങ്ങാനെത്തിയ നൂറിലധികം പേർ. ഇവരാണ് പ്രചാരണ ബസിന്റെ എല്ലാം. പ്രവാസി കോണ്‍ഗ്രസ് അധ്യക്ഷൻ സാം പിട്രോഡയുടെ നേതൃത്വത്തിൽ അമേരിക്ക, ബ്രിട്ടൻ, ജർമനി, ദുബായ്, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നായുള്ള ഈ സംഘം അടുത്ത ആഴ്ചകളിൽ ഉത്തരേന്ത്യ ചുറ്റും.

പ്രമുഖ നേതാക്കളുടെ ചിത്രം പതിപ്പിച്ച ഈ ബസിലാണ് യാത്ര. പഞ്ചാബിലൂടെയും ഹരിയാനയിലൂടെയുമാണ് സഞ്ചാരം. വൈകി ഉണർന്ന ആശയമാണ് പ്രചാരണത്തിനായി ബസിൽ നാടു ചുറ്റുക എന്നത് എന്ന് സാം പിട്രോദ തന്നെ സമ്മതിക്കുന്നു. വിദേശത്തു നിന്ന് നൂറുകണക്കിന് പ്രവർത്തകരെ പ്രവാസി കോൺഗ്രസ് കേരളത്തിൽ പ്രചാരണത്തിന് എത്തിച്ചിരുന്നു. അത് മാതൃകയാക്കിയാണ് ഈ ഉത്തരേന്ത്യൻ ബസ് യാത്ര.