LiveTV

Live

National

തമിഴ്നാട് പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ ഓഫീസുകളിൽ എൻ.ഐ.എ റെയ്ഡ്

രാമനാഥപുരം, കാരയ്ക്കൽ എന്നിവിടങ്ങളിൽ റെയ്ഡ് പൂർത്തിയായി

തമിഴ്നാട് പോപുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ ഓഫീസുകളിൽ എൻ.ഐ.എ റെയ്ഡ്

തമിഴ്നാട്ടിലെ പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ, തമിഴ്നാട് തൗഹീദ് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളിൽ എൻ.ഐ.എ റെയ്ഡ്. രാമനാഥപുരം, കാരയ്ക്കൽ, കുംഭകോണം എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് പരിശോധന. തമിഴ്നാട്-കേരള സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്.

രാമനാഥപുരം, കാരയ്ക്കൽ എന്നിവിടങ്ങളിൽ റെയ്ഡ് പൂർത്തിയായി. കേരളത്തിൽ പിടിയിലായ റിയാസ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സംഘം തമിഴ്നാട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. തഞ്ചാവൂരിൽ ഫെബ്രുവരി ആറിന് കൊലചെയ്യപ്പെട്ട പി.എം.കെ നേതാവ് രാമലിംഗത്തിന്റെ മരണമാണ് തമിഴ്നാട് സംഘം അന്വേഷിക്കുന്നത്.