LiveTV

Live

National

‘അഭിമാനിക്കുന്നതിനു പകരം മോദി ഉത്തരവാദിത്തം ഏറ്റെടുക്കണം’; ഗഡ്ചിറോലി മാവോയിസ്റ്റ് ആക്രമണത്തില്‍ മോദിക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം

മോദിയുടെ ദേശസംരക്ഷണത്തിന്റെ പൊള്ളയായ അവകാശവാദങ്ങളാണ് ഈ അക്രമത്തിലൂടെ വെളിച്ചത്താവുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സര്‍ജ് വാലാ  

‘അഭിമാനിക്കുന്നതിനു പകരം മോദി ഉത്തരവാദിത്തം ഏറ്റെടുക്കണം’; ഗഡ്ചിറോലി മാവോയിസ്റ്റ് ആക്രമണത്തില്‍ മോദിക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം

മഹാരാഷ്ട്രയിലെ ഗഡ്ചിറോലിയില്‍ സൈനികവാഹനത്തിന് നേരെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ട്വിറ്ററില്‍ മോദിക്കെതിരെ വ്യാപകമായ പ്രതിഷേധം.

ഗഡ്ചിറോലി അക്രമണത്തിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവും ക്രൂരവും നികൃഷ്ടവുമായ പ്രവര്‍ത്തിയാണെന്ന് മുദ്രകുത്തി. കുറ്റം ചെയ്തവരെ വെറുതെ വിടുകയില്ല എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എതിര്‍കക്ഷികളെല്ലാം തന്നെ ഇത് മോദി സര്‍ക്കാരിന്റെ വീഴ്ച്ചയാണെന്നും രാജ്യസുരക്ഷയില്‍ വന്ന വീഴ്ച്ചയാണെന്നും ആരോപിച്ചു. മോദിയുടെ ദേശസംരക്ഷണത്തിന്റെ പൊള്ളയായ അവകാശവാദങ്ങളാണ് ഈ അക്രമത്തിലൂടെ വെളിച്ചത്താവുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സര്‍ജ് വാലാ ട്വിറ്ററില്‍ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പലരും അനുശോചനം അര്‍പ്പിക്കുകയും ചെയ്തു