LiveTV

Live

National

മസൂദ് അസറിന്റെ ഏതെങ്കിലും പ്രത്യേക ഭീകരാക്രമണം കണക്കിലെടുത്തല്ല ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചതെന്ന് വിദേശകാര്യ വക്താവ്

മസൂദ് അസറിന്റെ  ഏതെങ്കിലും പ്രത്യേക ഭീകരാക്രമണം കണക്കിലെടുത്തല്ല ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചതെന്ന് വിദേശകാര്യ വക്താവ്

മസൂദ് അസര്‍ ആസൂത്രണം ചെയ്ത ഏതെങ്കിലും പ്രത്യേക ഭീകരാക്രമണം കണക്കിലെടുത്തല്ല ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചതെന്ന് വിദേശകാര്യ വക്താവ്. എന്നാല്‍ മസൂദ് അസര്‍ നടത്തിയ വിവിധ ഭീകരപ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ഇന്ത്യ സമിതിക്ക് കൈമാറിയിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച നടപടിയില്‍ പുല്‍വാമ ആക്രണവും പങ്ക് വഹിച്ചിട്ടുണ്ട്. നടപടിക്ക് ഒരു രാജ്യവുമായി ഒത്തുതീര്‍പ്പ് നടത്തിയിട്ടില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

മസൂദ് അസറിനെ യു.എന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ച കാരണങ്ങളില്‍ പുല്‍വാമ ഭീകരാക്രമണം ഉണ്ടാകാഞ്ഞത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച ചോദ്യമുയര്‍ന്നപ്പോഴാണ് ഏതെങ്കിലും പ്രത്യേക ഭീകരാക്രമണം കണക്കിലെടുത്തല്ല മസൂദ് അസര്‍ നടത്തിയ വിവിധ ഭീകരപ്രവര്‍ത്തനങ്ങളടെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആഗോള ഭീകരനായി യു.എന്‍ പ്രഖ്യാപിച്ചതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

നടപടിക്കായി ഒരു രാജ്യവുമായി ഒത്ത് തീര്‍പ്പ് നടത്തിയിട്ടില്ല. ചൈന എതിര്‍പ്പ് പിന്‍വലിച്ചതിന് കാരണം അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി. നയതന്ത്ര രംഗത്തേറ്റ തിരിച്ചടി മറക്കാനുള്ള ശ്രമത്തിലാണ് പാകിസ്താനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മസൂദ് അസറിനെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അമേരിക്കയുടെ നയതന്ത്ര വിജയമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. യുഎന്‍ തീരുമാനം ദക്ഷിണേഷ്യയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള സുപ്രധാന ചുവട് വെപ്പ് കൂടിയാണെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി