LiveTV

Live

National

കനയ്യ കുമാറിന്റെ പ്രചരണവാഹനത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ ചിത്രം; ഫോട്ടോ ഷോപ്പ് ചിത്രം പൊളിച്ച് ആള്‍ട്ട് ന്യൂസ്

ആള്‍ട്ട് ന്യൂസ് ആണ് ഈ കുപ്രചരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. 

കനയ്യ കുമാറിന്റെ പ്രചരണവാഹനത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ ചിത്രം; ഫോട്ടോ ഷോപ്പ് ചിത്രം പൊളിച്ച് ആള്‍ട്ട് ന്യൂസ്

സി.പി.ഐ ലോകസഭാ സ്ഥാനാര്‍ത്ഥി കനയ്യകുമാറിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ ചിത്രമുപയോഗിച്ചതായി സമൂഹമാധ്യമങ്ങളില്‍ കള്ളപ്രചാരണം. ആള്‍ട്ട് ന്യൂസ് ആണ് ഈ കുപ്രചാരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ബീഹാറിലെ ബെഗുസാരൈയിലെ സി.പി.ഐ ലോകസഭാ സ്ഥാനാര്‍ത്ഥിയാണ് കനയ്യ കുമാര്‍. പ്രചരണത്തില്‍ 2001ല്‍ പാര്‍ലമെന്റ് ആക്രമണത്തിന് കുറ്റംചുമത്തപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ചിത്രമുപയോഗിച്ചാണ് കൃതിമത്വം നടത്തിയത്.

കനയ്യ കുമാറിന്റെ പ്രചരണവാഹനത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ ചിത്രം; ഫോട്ടോ ഷോപ്പ് ചിത്രം പൊളിച്ച് ആള്‍ട്ട് ന്യൂസ്

ഈ ചിത്രം ഇറങ്ങിയതോടെ ഒട്ടേറെ പേര്‍ കനയ്യക്കെതിരായി ട്വിറ്ററില്‍ പ്രതിഷേധം രേഖപ്പെടുത്തി. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കനയ്യ കുമാര്‍ തന്റെ പാര്‍ട്ടി ചിഹ്നത്തിനു പിന്നിലാണ് നില്‍ക്കുന്നതെന്ന് യൂട്യൂബില്‍ വന്ന പ്രചാരണ ദൃശ്യത്തില്‍ വ്യക്തമായി കാണാം.

കനയ്യ കുമാറിന്റെ പ്രചരണവാഹനത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ ചിത്രം; ഫോട്ടോ ഷോപ്പ് ചിത്രം പൊളിച്ച് ആള്‍ട്ട് ന്യൂസ്