LiveTV

Live

National

മക്കളുടെ വിജയാഹ്ലാദങ്ങള്‍ പങ്കുവെച്ച് സുനിത കെജ്രിവാളും സ്മൃതി ഇറാനിയും 

അരവിന്ദ് കെജ്രിവാളിന്റെ മകന്‍  96.4 % മാര്‍ക്കോടെയാണ് സി.ബി.എസ്.ഇ പ്ലസ്.ടു വിജയിച്ചത്

മക്കളുടെ വിജയാഹ്ലാദങ്ങള്‍ പങ്കുവെച്ച് സുനിത കെജ്രിവാളും സ്മൃതി  ഇറാനിയും 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകന്‍ പുള്‍കിത് കെജ്രിവാളിന് ഇന്ന് പ്രഖ്യാപിച്ച സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ഫലത്തില്‍ 96.4 % മാര്‍ക്കോടെ വിജയം. അദ്ദേഹത്തിന്റെ ഭാര്യ സുനിത കെജ്രിവാളാണ് ഈ വാര്‍ത്ത അവരുടെ ട്വിറ്റര്‍ അക്കൌണ്ട് വഴി അറിയിച്ചത്. 2014ലില്‍ കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിതയും 96 ശതമാനം നേടിയാണ് 12ാം ക്ലാസ് വിജയിച്ചത്.

അതേ സമയം മുന്‍ എച്ച്.ആര്‍.ഡി മന്ത്രി സ്മൃതി ഇറാനിയും അവരുടെ മകന്‍ സോറിന്റെ വിജയാഹ്ലാദം ട്വിറ്ററില്‍ പങ്കുവെച്ചു. 91 ശതമാനം മാര്‍ക്ക് നേടിയാണ് സ്മൃതി ഇറാനിയുടെ മകന്‍ സൊഹര്‍ പ്ലസ് ടു വിജയിച്ചത്. സാമ്പത്തിക ശാസ്ത്രത്തില്‍ 91 ശതമാനം മാര്‍ക്ക് നേടിയതും സ്മൃതി ഇറാനി ട്വീറ്റില്‍ കുറിക്കുന്നുണ്ട്. മകന്റെ പൊങ്ങച്ചം പറയുന്ന അമ്മയായിരിക്കും ഇന്ന് താനെന്നും അതിനാൽ തന്നോട് ക്ഷമിക്കണമെന്നും സ്മൃതി ട്വീറ്റ് ചെയ്തിട്ടുണ്ട്.