LiveTV

Live

National

മോദിക്കും അമിത് ഷാക്കുമെതിരായ പെരുമാറ്റ ചട്ടലംഘന പരാതികള്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി  

ബുധനാഴ്ച വരെ സമയം വേണമെന്ന കമ്മീഷന്റെ ആവശ്യം കോടതി തള്ളി

മോദിക്കും അമിത് ഷാക്കുമെതിരായ പെരുമാറ്റ ചട്ടലംഘന പരാതികള്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി  

മോദിക്കും അമിത്ഷാക്കുമെതിരായ പെരുമാറ്റ ചട്ടലംഘന പരാതികളില്‍ തിങ്കളാഴ്ചക്കകം തീരുമാനം എടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിര്‍ദ്ദേശം. ബുധനാഴ്ച വരെ സമയം വേണം എന്ന കമ്മീഷന്‍റെ ആവശ്യം കോടതി തള്ളി. 11 പരാതികള്‍ നല്‍കിയിട്ടും 2 എണ്ണം മാത്രമാണ് കമ്മീഷന്‍ തീര്‍‌പ്പാക്കിയത് എന്ന് ഹര്‍ജിക്കാരിയായ കോണ്‍ഗ്രസ്സ് എം.പി സുസ്മിത ദേവ് ആരോപിച്ചു.

പുല്‍വാമ ഭീകരാക്രമണം,തുടര്‍‌ന്നുള്ള സൈനിക നീക്കങ്ങള്‍ തുടങ്ങിയവ ഉദ്ധരിച്ച്, മഹാരാഷ്ട്രയിലെ ലാത്തൂര്‍ അടക്കം വിവിധ ഇടങ്ങളില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും പ്രസംഗിച്ചിരുന്നു. ഇത് നഗ്നമായ പെരുമാറ്റ ചട്ട ലംഘനമാണെന്ന് കോണ്‍ഗ്രസ്സ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. 11 പരാതികള്‍ ഇക്കാര്യത്തില്‍ നല്‍കി, രണ്ടണ്ണത്തില്‍ മാത്രമാണ് തീരുമാനം ഉണ്ടായത് എന്നും കോണ്‍ഗ്രസ്സിനായി ഹാജരായ അഭിഷേക് മനു സിംഗ്വി വാദിച്ചു. ഏപ്രില്‍ ഒന്നാം തിയ്യതിയിലെ പ്രസംഗത്തിന് 16 ആം തിയ്യതിയാണ് പരാതി ലഭിക്കുന്നത്. തീരുമാനം എടുക്കാന്‍ സമയം വേണം. പ്രസംഗത്തില്‍ വിവാദ ഭാഗം ഉദ്ധരിച്ച സന്ദര്‍ഭം അടക്കമുള്ളവ പരിശോധിക്കേണ്ടതുണ്ടെന്ന് കമ്മീഷനും മറുവാദം ഉന്നയിച്ചു. തുര്‍ന്നാണ് മോദിക്കും അമിത്ഷാക്കുമെതിരെ ഇനി അവശേഷിക്കുന്ന എല്ലാ പരാതികളിലും തിങ്കളാഴ്ചക്കകം തീരുമാനം എടുക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് അധ്യക്ഷനായ ബെഞ്ച് തെരെഞ്ഞടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. ബുധനാഴ്ചവരെ കമ്മീഷന്‍ സമയം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.