LiveTV

Live

National

ഇത്ര വൃത്തികെട്ട ഭാഷയാണോ കോണ്‍ഗ്രസ് കുട്ടികളെ പഠിപ്പിക്കുന്നതെന്ന് ബി.ജെ.പി; വൈറലായ വിഡിയോയുടെ സത്യമെന്ത്?

ഇത്ര വൃത്തികെട്ട ഭാഷയാണോ കോണ്‍ഗ്രസ് കുട്ടികളെ പഠിപ്പിക്കുന്നതെന്ന് ബി.ജെ.പി; വൈറലായ വിഡിയോയുടെ സത്യമെന്ത്?

"ഇത്രയും വൃത്തികെട്ട ഭാഷയാണോ കോണ്‍ഗ്രസ് നിഷ്കളങ്കരായ കുട്ടികളെ പഠിപ്പിക്കുന്നത്? മോഡിയോടുള്ള അന്ധമായ വിരോധം കാരണം നിങ്ങള്‍ കുട്ടികളെ വഴി തെറ്റിക്കരുത് " ചൗക്കീദാര്‍ അങ്കൂര്‍സിങ് എന്ന ട്വിറ്റര്‍ യൂസര്‍ ട്വീറ്റ് ചെയ്തതിങ്ങനെയാണ്. കൂടാതെ 12 സെക്കന്‍റ് ദൈര്‍ഘ്യമുള്ള ഒരു വിഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധിക്ക് ചുറ്റും കൂടിയിരിക്കുന്ന ഒരു പറ്റം കുട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അസഭ്യം പറയുന്നതാണ് വിഡിയോയില്‍. എന്നാല്‍ കുട്ടികളെ തടയാനോ അവരെ തിരുത്താനോ പ്രിയങ്ക തയ്യാറായില്ല എന്നതാണ് ആക്ഷേപം. ഈ വിഡിയോയാണിപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയടക്കം 330ലേറെ പേരാണ് വിഡിയോ റീട്വീറ്റ് ചെയ്തത്. പ്രിയങ്ക ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചാണ് സ്മൃതി ഇറാനിയുടെ ട്വീറ്റ്.

വാര്‍ത്തയുടെ വസ്തുതയെന്താണെന്ന് നോക്കാം

പ്രിയങ്ക ഗാന്ധിക്ക് ചുറ്റും കൂടിയ കുട്ടികള്‍ ആദ്യം രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ജയ് വിളിച്ചാണ് അവരുടെ ആവേശം പ്രകടിപ്പിക്കുന്നത്. പിന്നീടത് മോദിക്കെതിരെയുള്ള മുദ്രാവാക്യങ്ങളായി മാറുന്നു. എന്നാല്‍ കുട്ടികള്‍ കൂടുതല്‍ രൂക്ഷമായ ഭാഷയില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചു തുടങ്ങുമ്പോഴേക്കും പ്രിയങ്കയും കൂടെയുള്ള പ്രവര്‍ത്തകരും കുട്ടികളെ തടയുന്നുണ്ട്. എന്നാല്‍ വിഡിയോയിലെ ഒരു നിശ്ചിത ഭാഗം മാത്രം എഡിറ്റ് ചെയ്താണ് വ്യാജവാര്‍ത്തകളുടെ സഹായത്തോടെ വ്യാപകമായി പ്രചരിപ്പിക്കുന്നത്.