LiveTV

Live

National

സി.ബി.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മികച്ച വിജയവുമായി തിരുവന്തപുരം മേഖല മുന്നില്‍

ഫെബ്രുവരി 16ന് 13 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്

സി.ബി.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മികച്ച വിജയവുമായി തിരുവന്തപുരം മേഖല മുന്നില്‍

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 83.4 ശതമാനം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. 98.2 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് വിജയ ശതമാനത്തില്‍ മുന്നില്‍. ഫെബ്രുവരി 16ന് 13 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
ഗാസിയാബാദിൽ നിന്നുള്ള ഹന്‍സിക ശുക്ല, മുസഫർനഗറിലെ കരിഷ്മ അറോറ എന്നിവര്‍ 499 മാര്‍ക്ക് നേടി ഒന്നാമത്തെത്തി. തിരുവന്തപുരത്തിന് പുറമെ, 92.93 ശതമാനം വിജയവുമായി ചെന്നെെ മേഖലയും, 91.87 ശതമാനം വിജയത്തോടെ ഡൽഹി മേഖലയും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.