LiveTV

Live

National

‘കോൺ​ഗ്രസും ബി.ജെ.പിയും തമ്മിൽ എന്താണ് വ്യത്യാസം?’

എസ്.പി-ബി.എസ്.പി സഖ്യത്തെ നിയന്ത്രിക്കുന്നത് ബി.ജെ.പിയാണെന്നായിരുന്നു നേരത്തെ രാഹുൽ ഗാന്ധി പറഞ്ഞത്

‘കോൺ​ഗ്രസും ബി.ജെ.പിയും തമ്മിൽ എന്താണ് വ്യത്യാസം?’

ഉത്തർപ്രദേശിൽ മഹാസഖ്യത്തെ വിമർശിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി അഖിലേഷ് യാദവ്. കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പമില്ലെന്നും എസ്.പി നേതാവ് കുറ്റപ്പെടുത്തി.

എസ്.പി-ബി.എസ്.പി സഖ്യത്തെ നിയന്ത്രിക്കുന്നത് ബി.ജെ.പിയാണെന്നായിരുന്നു നേരത്തെ രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ ഇതിനെതിരെ രംഗത്ത് വന്ന അഖിലേഷ് യാദവ്, അധികാരത്തിലിരിക്കുന്ന പാർട്ടിയെ പുറത്താക്കാൻ ലക്ഷ്യം വെച്ചുള്ള സംഖ്യമാണ് തങ്ങളുടേതെന്നും വ്യക്തമാക്കി. ബി.ജെ.പിയുടെ പരാജയപ്പെട്ട നയങ്ങൾക്കെതിരായാണ് സഖ്യം പോരാടുന്നതെന്നും അഖിലേഷ് പറഞ്ഞു.

‘കോൺ​ഗ്രസും ബി.ജെ.പിയും തമ്മിൽ എന്താണ് വ്യത്യാസം?’

ജയസാധ്യതയില്ലാത്തിടത്ത് കോണ്‍ഗ്രസ് നിര്‍ത്തിയത് ദുര്‍ബലരെയാണെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശത്തിനും അഖിലേഷ് മറുപടി നൽകി. തെരഞ്ഞെടുപ്പിൽ ഏത് പാർട്ടിയാണ് ദുർബല സ്ഥാനാർഥികളെ മത്സരിക്കാൻ നിർത്തുകയെന്ന് അഖിലേഷ് ചോദിച്ചു. ജനങ്ങൾ കൂടെയില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ലെന്ന് പറഞ്ഞ അഖിലേഷ്, ബി.ജെ.പിക്ക് ഉപകാരപ്രദമായ കാര്യങ്ങളാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടി ചെയ്തുകൊണ്ടിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.