LiveTV

Live

National

ത്രിപുര വെസ്റ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സി.പി.എം

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ ത്രിപുരയില്‍ വ്യാപകമായ അക്രമങ്ങളും ക്രമക്കേടും ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍...

ത്രിപുര വെസ്റ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സി.പി.എം

ത്രിപുര വെസ്റ്റിലെ ലോകസ്ഭാ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സി.പി.എം. മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വോട്ടെടുപ്പിനിടെ വ്യാപകക്രമക്കേടുകള്‍ നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം ആവശ്യം ഉന്നയിച്ചത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് തന്നെ ത്രിപുരയില്‍ വ്യാപകമായ അക്രമങ്ങളും ക്രമക്കേടും ഉണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ വേണ്ടത്ര ഇടപെടല്‍ ഉണ്ടായില്ല. അമ്പത് ശതമാനത്തില്‍ കൂടുതല്‍ ബൂത്തുകളിലും വോട്ടെടുപ്പ് നടന്നില്ലെന്നും യെച്ചൂരി ആരോപിച്ചു. അതിനാല്‍ ത്രിപുര വെസ്റ്റില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത്ഷായുമെല്ലാം തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ല. ഇത് ജനാധിപത്യത്തെ അപകടത്തിലാക്കും. അതീവ സുരക്ഷയുള്ള ശാസ്ത്രിഭവനില്‍ എങ്ങനെ തീപിടിത്തം ഉണ്ടായെന്ന് അന്വേഷണം നടത്തണമെന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രാജീവ് ഗാന്ധി മതം മാറിയിട്ടുണ്ടെന്ന് മുമ്പ് ബി.ജെ.പി പ്രചാരണം നടത്തിയിട്ടുണ്ടെന്നും രാഹുലിന‍് ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ച സംഭവത്തില്‍ യെച്ചൂരി പറഞ്ഞു.