LiveTV

Live

National

രാമക്ഷേത്ര നിര്‍മാണം പരാമര്‍ശിക്കാതെ മോദിയുടെ തെരഞ്ഞെടുപ്പ് റാലി  

പാവങ്ങളെ എക്കാലത്തും വോട്ട് ബാങ്കായി കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും മോദി വിമര്‍ശിച്ചു 

രാമക്ഷേത്ര നിര്‍മാണം പരാമര്‍ശിക്കാതെ മോദിയുടെ തെരഞ്ഞെടുപ്പ് റാലി  

രാമക്ഷേത്ര നിര്‍മാണം പരാമര്‍ശിക്കാതെ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി. പാവങ്ങളെ എക്കാലത്തും വോട്ട് ബാങ്കായി കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മോദി വിമര്‍ശിച്ചു.

എല്ലാ തെരഞ്ഞെടുപ്പിലെയും പോലെ രാമക്ഷേത്രം ഇത്തവണയും ബി.ജെ.പി പ്രകടന പത്രികയില്‍ ഇടം പിടിച്ചിരുന്നതിനാലും ഹിന്ദുത്വവും വിശ്വാസവും പ്രചാരണ ആയുധമാക്കിയതിനാലും പ്രധാനമന്ത്രി അയോധ്യ വിഷയം പരാമര്‍ശിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷെ രാമക്ഷേത്ര നിര്‍മ്മാണം പരാമര്‍ശിക്കാതെയായിരുന്നു അയോധ്യയില്‍ നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് റാലി.

ബാബരി മസ്ജിദ് നിലനിന്നിരുന്ന ഇടത്തുനിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള അംബേദ്കര്‍ നഗറിലായിരുന്നു നരേന്ദ്ര മോദിയുടെ പ്രചാരണ പരിപാടി. 2014 ലോക്‌സഭ തെരഞ്ഞെടുപ്പിനാണ് ഇതിനുമുന്‍പ് പ്രധാനമന്ത്രി അയോധ്യയിലെത്തിയിട്ടുള്ളത്. എന്‍.ഡി.എ പദ്ധതികള്‍ വിവരിച്ചും കോണ്‍ഗ്രസിനെയും എസ്.പി - ബി.എസ്.പി സഖ്യത്തെ വിമര്‍ശിച്ചുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

എന്നാല്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ശക്തരാണെന്നും ബിജെപിക്ക് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രിയങ്ക ഗാന്ധി പറഞ്ഞു. എസ്.പി - ബി.എസ്.പി സഖ്യത്തിന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രചാരണം ബാരാബങ്കി കേന്ദ്രീകരിച്ചാണ്.