LiveTV

Live

National

ഫോനി: ഒഡീഷയിലെ 11 ജില്ലകളില്‍ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു     

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം 

ഫോനി: ഒഡീഷയിലെ 11 ജില്ലകളില്‍ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു     

ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒ‍ഡീഷയിലെ 11 ജില്ലകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃകാ പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് കമ്മീഷന്‍ അറിയിച്ചു.

നേരത്തെ വോട്ടെടുപ്പ് പൂര്‍ത്തിയായ ജഗത്സിങ് പൂര്‍, ജഗപതി എന്നിവിടങ്ങളിലുള്ള ഇ.വി.എം മെഷീനുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇവിടങ്ങളിലുള്ള ഇ.വി.എമ്മുകളുടെയും ബാലറ്റ് യൂണിറ്റുകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ നേരത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ സുരക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചു. ക്രമസമാധാന നില സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ആരാഞ്ഞിട്ടുണ്ട്. രാഷ്ട്രപതി ഭരണം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് വിദഗ്ധരില്‍ നിന്ന് നിയമോപദേശം തേടാനും കമ്മീഷന്‍ തീരുമാനിച്ചു.