LiveTV

Live

National

പ്രധാനമന്ത്രിക്കെതിരെ പെരുമാറ്റച്ചട്ട ലംഘന പരാതിയുമായി വീണ്ടും കോണ്‍ഗ്രസ്

പഞ്ചാബിലും ഹരിയാനയിലും പ്രവാസികള്‍ക്കായുള്ള വാഗ്ദാനങ്ങള്‍ വിശദീകരിക്കുകയാണ് ലക്ഷ്യം 

പ്രധാനമന്ത്രിക്കെതിരെ പെരുമാറ്റച്ചട്ട ലംഘന പരാതിയുമായി വീണ്ടും കോണ്‍ഗ്രസ്

പ്രധാനമന്ത്രിക്കെതിരെ പെരുമാറ്റച്ചട്ട ലംഘന പരാതിയുമായി കോണ്‍ഗ്രസ് വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നീതി ആയോഗ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്യുന്നു, സമീപ മേഖലയില്‍ തെരഞ്ഞെടുപ്പ് നടക്കവെ മധ്യപ്രദേശില്‍ ദമോഹില്‍ പ്രചാരണ റാലി നടത്തി തുടങ്ങിയ ആരോപങ്ങളാണ് ഉന്നയിച്ചത്. ആദ്യ ഘട്ട പ്രചാരണം ആരംഭിച്ചത് മുതല്‍ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെ നിരവധി പരാതികളാണ് കോണ്‍ഗ്രസ് നല്‍കിയത്.

24 മണിക്കൂറിനിടെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇരട്ട പൗരത്വം ആരോപിച്ച് രാഹുല്‍ ഗാന്ധിക്ക് എതിരെ ആഭ്യന്തര മന്ത്രാലയം നോട്ടീസ് അയച്ചതിനെതിരെയും പ്രധാനമന്ത്രിയുടെ മഹാരാഷ്ട്രയിലെ പ്രസ്താവനയ്ക്ക് ക്ലീന്‍ ചിട്ട് നല്‍കിയ നടപടിക്കെതിരെയും കോണ്‍ഗ്രസ് പരാതി നല്‍കി. ഇതിനിടെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രചാരണ ബസ് ഫ്‌ലാഗ് ഓഫ് ചെയ്തു.

പ്രധാനമന്ത്രിക്കെതിരെ പെരുമാറ്റച്ചട്ട ലംഘന പരാതിയുമായി വീണ്ടും കോണ്‍ഗ്രസ്

പഞ്ചാബിലും ഹരിയാനയിലും പ്രവാസികള്‍ക്കായുള്ള വാഗ്ദാനങ്ങള്‍ വിശദീകരിക്കുകയാണ് ലക്ഷ്യം. അതേസമയം ഫോണി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഒഡീഷയിലെ 11 ജില്ലകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പെരുമാറ്റ ചട്ടം പിന്‍വലിച്ചു. ജഗത്സിങ് പൂര്‍, ജഗപതി ജില്ലകളില്‍ നിന്ന് ഇ.വി.എം മെഷീനുകള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും നിര്‍ദേശിച്ചു.

ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ സുരക്ഷ സംബന്ധിച്ചും കമ്മീഷന്‍ പരിശോധിച്ചു. ക്രമസമാധാന നില സംബന്ധിച്ച കേന്ദ്ര അഭ്യന്തര മന്ത്രാലയത്തില്‍ നിന്നും വിശദാംശങ്ങളും തേടിയിട്ടുണ്ട്.