LiveTV

Live

National

ജയ്പൂര്‍-റൂറല്‍ മണ്ഡലത്തില്‍ ഒളിമ്പ്യന്മാരുടെ പോരാട്ടം 

കായിക താരങ്ങള്‍ തമ്മിലല്ല രണ്ട് ആശയങ്ങള്‍ തമ്മിലാണ് പോരാട്ടം

ജയ്പൂര്‍-റൂറല്‍ മണ്ഡലത്തില്‍ ഒളിമ്പ്യന്മാരുടെ പോരാട്ടം 

അഞ്ചാംഘട്ടത്തില്‍ വിധി എഴുതുന്ന രാജസ്ഥാനിലെ ജയ്പൂര്‍-റൂറല്‍ മണ്ഡലത്തില്‍ രണ്ട് ഒളിന്പ്യന്മാര്‍ തമ്മിലാണ് പോരാട്ടം. കേന്ദ്രമന്ത്രിയും ഷൂട്ടറുമായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിനെതിരെ കോണ്‍ഗ്രസ് നിയോഗിച്ചത് സിറ്റിംഗ് എം.എല്‍.എയും ഡിസ്കസ് ത്രോ താരവുമായ കൃഷ്ണാ പുനിയയെ ആണ്. കായിക താരങ്ങള്‍ തമ്മിലല്ല രണ്ട് ആശയങ്ങള്‍ തമ്മിലാണ് പോരാട്ടം എന്നായിരുന്നു മത്സരത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃഷ്ണാ പുനിയയുടെ മറുപടി.

ജയ്പൂര്‍-റൂറല്‍ മണ്ഡലത്തില്‍ ഒളിമ്പ്യന്മാരുടെ പോരാട്ടം 

കൃഷ്ണ പുനിയ- കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം ചൂടിയ, ഒളിമ്പിക്‌സില്‍ മൂന്ന് തവണ ഇന്ത്യയെ പ്രതിനിധീകരിച്ച ഡിസ്കസ് ത്രോ താരമാണ്. നിലവില്‍ സധുല്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്സിന്‍റെ എം.എല്‍.എ ആണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ജയ്പൂര്‍ റൂറല്‍ മണ്ഡലത്തില്‍ ബി.ജെ.പി സിറ്റിംങ് എംപിയും ഷൂട്ടിംഗ് താരവുമായ രാജ്യവര്‍ധന്‍ സിംഗ് റത്തോഡിനെതിരെ രാഹുല്‍ഗാന്ധിയുടെ തു‌റുപ്പ് ചീട്ട്.