LiveTV

Live

National

കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതിയും അംഗീകരിച്ചെന്ന പരാമര്‍ശം: രാഹുല്‍ മാപ്പ് പറഞ്ഞു

സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച സമയം വേണം എന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി തള്ളി. ശനിയാഴ്ചക്കകം കേന്ദ്രം സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതിയും അംഗീകരിച്ചെന്ന പരാമര്‍ശം: രാഹുല്‍  മാപ്പ് പറഞ്ഞു

കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തിയെന്ന പരാമർശത്തിൽ സുപ്രീംകോടതിയിൽ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു. മാപ്പ് ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കാവല്‍ക്കാരന്‍ കള്ളനാണെന്ന രാഷ്ട്രീയ മുദ്രാവാക്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് രാഹുലിന്‍റെ അഭിഭാഷകന്‍ കോടതിക്ക് പുറത്ത് പ്രതികരിച്ചു. റഫാലില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നാല് ആഴ്ച സമയം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം സുപ്രീംകോടതി തള്ളി.‌

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് റഫാല്‍ വിധിക്കെതിരായ പുനപരിശോധനാ ഹര്‍ജിയും രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും ഒന്നിച്ചാണ് പരിഗണിച്ചത്. ആദ്യം വാദം കേട്ടത് പുനപരിശോധന ഹര്‍ജിയും‍. കേസ് നാല് ആഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാനുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. എന്നാല്‍ നാല് ആഴ്ച എന്ന ആവശ്യം കോടതി തള്ളി. നാല് ദിസത്തിനുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.

കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഇതിനകം സമര്‍പ്പിച്ച രണ്ട് സത്യവാങ്മൂലങ്ങളെയും ചോദ്യം ചെയ്തു. സത്യാവാങ്മൂലത്തില്‍ ബ്രാക്കറ്റിൽ ഖേദം പ്രകടിപ്പിച്ചത് കൊണ്ട് ഉദ്ദേശിച്ചത് എന്ത്, പറഞ്ഞ കാര്യങ്ങൾ ന്യായീകരിക്കുകയാണോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഖേദം എന്ന വാക്ക് മാപ്പിന് തുല്യമാണെന്നും കോടതിയുമായി ചേര്‍ത്തുവച്ച് പറഞ്ഞതില്‍ മാപ്പ് പറയുകയാണെന്നും രാഹുലിന്‍റെ അഭിഭാഷകന്‍ വ്യക്തമാക്കി.