LiveTV

Live

National

സണ്ണി ഡിയോൾ ഗുർദാസ്പൂരിൽ ബി.ജെ.പി സ്ഥാനാര്‍ഥി; നാമനിർദേശ പത്രിക സമർപ്പിച്ചു

കേന്ദ്ര മന്ത്രി നിർമല സീതാരാമന്റെയും പിയുഷ് ഗോയലിന്റെയും സാന്നിധ്യത്തിലാണ് എപ്രിൽ 23 ന് സണ്ണി ഡിയോള്‍ ബി.ജെ.പിയിൽ ചേർന്നത്.

സണ്ണി ഡിയോൾ ഗുർദാസ്പൂരിൽ ബി.ജെ.പി സ്ഥാനാര്‍ഥി; നാമനിർദേശ പത്രിക സമർപ്പിച്ചു

അടുത്തകാലത്ത് ബി.ജെ.പി യിൽ ബോളിവുഡ് താരം സണ്ണി ഡിയോൾ പഞ്ചാബിലെ ലോക്സഭാ മണ്ഡലമായ ഗുർദാസ്പൂരിൽ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കും. നാമനിർദേശ പത്രിക സമർപ്പിച്ചു. കേന്ദ്ര മന്ത്രി നിർമല സീതാരാമന്റെയും പിയുഷ് ഗോയലിന്റെയും സാന്നിധ്യത്തിലാണ് എപ്രിൽ 23 ന് സണ്ണി ഡിയോള്‍ ബി.ജെ.പിയിൽ ചേർന്നത്.

‘’എന്റെ അച്ഛൻ (ധർമേന്ദ്ര ഡിയോൾ) അടൽ ബിഹാരി വാജ്പേയിക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞാൻ മോദിയോടൊപ്പം ജോലി ചെയ്യുന്നു. മോദി രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അടുത്ത അഞ്ചു വര്‍ഷവും മോദി തന്നെ പ്രധാനമന്ത്രിയാവണം’’ സണ്ണി ഡിയോള്‍ പറഞ്ഞു.

2017ൽ വിനോദ് ഖന്ന മരിച്ചതിനു ശേഷം വന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സുനിൽ കുമാർ ആണ് ഗുർദാസ്പൂരിൽ വിജയിച്ചത്. ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥി സുനിൽ കുമാർ തന്നെയാണ്. പഞ്ചാബിലെ 13 ലോകസഭാ സീറ്റുകളിൽ മൂന്ന് എണ്ണത്തിലാണ് ബി.ജെ.പി മത്സരിക്കുന്നത്.